മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാർട്ടഡ് ഫ്ലൈറ്റിലാക്കിയതിന് പിന്നില്‍ ബെനാമിയെന്നു സംശയമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎല്‍എ. മുഖ്യമന്ത്രി ദുരന്ത മുഖത്തേക്ക് പോകുമ്പോൾ സർക്കാർ ചെലവിലാണ് പോകേണ്ടത്. സര്‍ക്കാരിന് എല്ലാത്തിനും സ്പോണ്‍സര്‍മാരെന്നും എം.വിജിന്‍. കർണാടകയിലേ സ്പോൺസര്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്നതില്‍ ‌ഗൗരവമായ അന്വേഷണം വേണമെന്നും എം.വിജിന്‍ കണ്ണൂരില്‍ പറഞ്ഞു.

മലപ്പുറത്ത് മലവെള്ളപ്പാച്ചിലുണ്ടായ ടി.കെ.നഗര്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ മലപ്പുറത്തെത്തിയത്. സാധാരണയായി പൊലീസിന്‍റെ വാടക ഹെലികോപ്ടറിലായിരുന്നു യാത്ര. എന്നാല്‍ ഹെലികോപ്ടറിന്‍റെ വാടക കാലാവധി ശനിയാഴ്ച അവസാനിച്ചു. ഇതോടെയാണ് ചാര്‍ട്ടേഡ് വിമാനത്തിലേക്ക് യാത്രമാറ്റിയത്.

അതേസമയം, മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങ‌‌ള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. നഷ്ടപരിഹാരം മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.കെ. ബഷീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ENGLISH SUMMARY:

DYFI State Secretary and MLA M. Vijin raised severe allegations regarding Chief Minister V.D. Satheesan's recent emergency trip to Malappuram on a special chartered flight. Speaking in Kannur, Vijin demanded a comprehensive investigation into the Chief Minister's ties with sponsors based in Karnataka who arranged the aircraft. He stated that when a Chief Minister visits a disaster zone, the expenses must strictly be covered by the state government rather than relying on private sponsors. The youth leader criticized the administration for allowing private individuals to finance official travel, questioning the underlying intent behind such benami arrangements.