• 'ആഢംബര വാഹനത്തില്‍ 13–ാം നമ്പര്‍ പതിപ്പിച്ചുള്ള തന്‍റെ യാത്രയ്ക്ക് സര്‍ക്കാരില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല, സര്‍ക്കാരില്‍ നിന്നും കിട്ടിയത് കണ്ടം ചെയ്ത വണ്ടിയായത് കൊണ്ടാണ് സുഹൃത്തിന്‍റെ പഴയ വണ്ടി ഉപയോഗിച്ചത്'

ആഢംബര വാഹനത്തില്‍ 13–ാം നമ്പര്‍ പതിപ്പിച്ചുള്ള തന്‍റെ യാത്രയ്ക്ക് സര്‍ക്കാരില്‍ നിന്നും ഒരു രൂപ പോലും വാങ്ങില്ലെന്ന് മന്ത്രി കെ.എം. ഷാജി. സര്‍ക്കാരില്‍ നിന്നും കിട്ടിയത് കണ്ടം ചെയ്ത  വണ്ടിയായത് കൊണ്ടാണ്, നഷ്ടമെന്ന് അറിഞ്ഞിട്ടും നാട്ടിലോടാന്‍ തന്‍റെ സുഹൃത്തിന്‍റെ പഴയ വണ്ടി ഉപയോഗിച്ചത്. വാഹനം തന്‍റേതല്ലെന്ന കാര്യം ഏതൊരാള്‍ക്കും പരിശോധിച്ചാല്‍ മനസിലാവുമെന്നും, ആരെങ്കിലും കൈകാട്ടി വിളിച്ചാല്‍ പെട്ടെന്ന് വണ്ടിയില്‍ കയറുന്ന ആളല്ല താനെന്നും കെ.എം. ഷാജി മനോരമ ന്യൂസിനോട്. 

ആഢംബര വാഹനം തന്‍റേതല്ല. സുഹൃത്തിന്‍റേതാണ്. ആര്‍ക്കും പരിശോധിക്കാം. ഈ വാഹനത്തില്‍ സഞ്ചരിക്കുന്നതിന് ഒരു രൂപ സര്‍ക്കാരില്‍ നിന്നും വാങ്ങാനുദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അല്ലാത്തതിനാല്‍ ഒരു രൂപ കിട്ടാനും പോകുന്നില്ല. സര്‍ക്കാര്‍ തന്നത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാന്‍ സുഹൃത്തിന്‍റെ വണ്ടിയെ ആശ്രയിച്ചത്. സര്‍ക്കാരിന്‍റെ അനുമതിയോടെയാണ് 13–ാം നമ്പര്‍ പതിപ്പിച്ചത്, കെ.എം. ഷാജി പറഞ്ഞു. 

താന്‍ സഞ്ചരിക്കുന്നത് ലഹരികടത്തുകാരന്‍റെ വണ്ടിയിലല്ല. ആരെങ്കിലും കൈകാണിച്ച് വിളിച്ചാല്‍ ഉടന്‍ വണ്ടിയില്‍ കയറുന്ന ആളല്ല താനെന്നും ഷാജി. ലാളിത്യം പറയുന്ന ഷാജി മന്ത്രിയായതിന് പിന്നാലെ മുന്തിയ ഇനം വാഹനം സ്വന്തമാക്കിയെന്ന കുറിപ്പോടെ നിരവധി വീഡിയോകളാണ് പ്രചരിച്ചിരുന്നത്. തന്‍റെ വണ്ടി ഇതല്ലെന്ന് നൂറുവട്ടം മനോരമ ന്യൂസിലൂടെ പൊതുജനത്തെ അറിയിക്കുകയാണെന്നായിരുന്നു ഷാജിയുടെ പ്രതികരണം.

ENGLISH SUMMARY:

Minister KM Shaji clarified that he will not accept any government funds for his travel in a luxury vehicle with a '13th number' plate. He stated that he uses his friend's old car because the government-provided vehicle was scrapped, and he intends to claim no expenses for its use.