സിപിഠഠ സഠസൠഥാന ഠമൠമിറൠറി പൠതിയ ഠഫിസിനൠറൠ പൠരധാന ഠവാഠഠ. ഠിതൠരഠ: മനൠരമ

സിപിഠഠസഠസൠഥാന ഠമൠമിറൠറി പൠതിയ ഠഫിസിനൠറൠപൠരധാന ഠവാഠഠ. ഠിതൠരഠ: മനൠരമ

വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെ വാര്‍ത്താചോര്‍ച്ച തടയാന്‍ അസാധാരണ നടപടിയുമായി സിപിഎം. ഫോണ്‍ വിവരങ്ങളെടുക്കാന്‍ നേതാക്കളില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടേതാണ് നടപടി. വിശാല സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കാനുള്ള കരട് രേഖയില്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ച തുടരുകയാണ്. 

വിശാല സംസ്ഥാന സമതി യോഗത്തില്‍ അവതരിപ്പിക്കേണ്ട കരട് രേഖ കരട് രേഖക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ നിന്നും ഇതിനായി സമ്മതപത്രം ഒപ്പിട്ട് വാങ്ങി. സമ്മതപത്രത്തിനായി നല്‍കിയ അപേക്ഷ ഫോം മാതൃകകളില്‍ എല്ലാ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഒപ്പിട്ട് നല്‍കിയെന്നാണ് വിവരം. 

നടപടിയില്‍ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഫോണ്‍ പരിശോധിക്കുമെന്ന ഭീഷണിയിലൂടെ വിശാല സംസ്ഥാന സമിതി യോഗത്തിലുണ്ടാകുന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിക്കുന്നത് തടയുകയെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ ലക്ഷ്യം. വിശാല സംസ്ഥാന സമതി യോഗത്തില്‍ അവതരിപ്പിക്കേണ്ട കരട് രേഖക്ക് അന്തിമാംഗീകാരം നല്‍കാനുള്ള സംസ്ഥാന സമിതി യോഗം തുടരുകയാണ്. 

കരട് രേഖ ഗൗരവതരമല്ലെന്നും, ബ്രാഞ്ച് തലം മുതല്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന തിരുത്തല്‍ നിര്‍ദേശങ്ങള്‍ രേഖയില്‍ പ്രതിഫലിച്ചില്ലെന്നുമുള്ള വിമര്‍ശനമാണ് ഇന്നലെ ഉയര്‍ന്നത്. പരമ്പരാഗത രീതിയിലുള്ള പ്രശ്നപരിഹാരം പോരെന്നും ഈ തരത്തില്‍ മുന്നോട്ട് പോയാല്‍ പാര്‍ട്ടിയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നം പി ജയരാന്‍, മേഴ്സിക്കുട്ടിയമ്മ, എം.ബി രാജേഷ് തുടങ്ങിയ നേതാക്കള്‍ തുറന്നടിച്ചു. 

ENGLISH SUMMARY:

CPM news leak prevention measures are being taken ahead of the expanded state committee meeting. This includes obtaining consent letters from leaders to access their phone details, a step initiated by the Thiruvananthapuram district committee.