• ചിറയിൻകീഴിലെ എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരുമായുള്ള തമ്മിലടിയിൽ കെ.പി.സി.സി അന്വഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എം.എൽ.എ.

ചിറയിന്‍കീഴിലെ സംഘര്‍ഷത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്‌‌ക്കെ തിരെ നടപടിയുണ്ടാകില്ല. രമ്യയ്ക്ക് പുറമേ ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനുമെതിരെയും കെ.പി.സി.സി അന്വേഷണ സമിതി അച്ചടക്കനടപടി ശുപാര്‍ശ ചെയ്യില്ലെന്നാണ് സൂചന. ജനപ്രതിനിധികള്‍ക്കെതിരെ നടപടിയെടുക്കുന്നത് അസാധാരണമാകുമെന്നാണ് വിലയിരുത്തല്‍. Also Read: മന്ത്രി കെ.മുരളീധരന്റെ നിരന്തര വിമർശനം; രാജി സന്നദ്ധത അറിയിച്ച് കെ.ജയകുമാർ


രമ്യ ഹരിദാസിനെ ബന്ധപ്പെട്ട എം.എം.ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഫോണിലൂടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ്യയുടെ ഭാഗം നേരിട്ട് കേട്ട ശേഷം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എം.എം. ഹസന്‍ തീരുമാനിച്ചിട്ടുള്ളത്. 

ചിറയിൻകീഴിലെ എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരുമായുള്ള തമ്മിലടിയിൽ കെ.പി.സി.സി അന്വഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എം.എൽ.എ. ഡല്‍ഹിയി ലായതിനാൽ നേരിട്ട് അന്വേഷണ സമിതിക്ക് മുന്നിലെത്താൻ കഴിയില്ലെന്ന് അറിയിച്ച രമ്യ ഇന്നലെ രാത്രിയിൽ പാലക്കാട്ടെത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ കണ്ടു. രമ്യയ്ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാവുമെന്ന സൂചനയ്ക്കിടയിലായിരുന്നു പ്രശ്‌ന പരിഹാരം തേടിയുള്ള കൂടിക്കാഴ്ച.

പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കെ.സി വേണുഗോപാൽ രാത്രിയിൽ പാലക്കാട് എത്തിയത്. ഇതിനിടയിലായിരുന്നു രമ്യയുമായുള്ള കൂടിക്കാഴ്ച. രമ്യയുമായി ഫോണിൽ സംസാരിച്ചെന്നും ദില്ലിയിലായതിനാൽ തിരിച്ചെത്തിയ ശേഷം നേരിൽ കേൾക്കുമെന്നുമായിരുന്നു സമിതി അധ്യക്ഷൻ എം.എം ഹസന്റെ വിശദീകരണം. തന്റെ പി.എ എന്ന മട്ടിൽ സംരക്ഷിച്ചിരുന്ന പാളയം പ്രദീപിനെ പാർട്ടി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ തനിക്കെതിരായ നടപടി പ്രതിരോധിക്കുകയാണ് രമ്യയുടെ ലക്ഷ്യമെന്ന് നേതാക്കൾ.

ENGLISH SUMMARY:

No action is likely to be taken against MLA Ramya Haridas over the clash in Chirayinkeezhu. Sources indicate that the KPCC inquiry committee is also unlikely to recommend disciplinary action against district panchayat member Sajith Muttappalam. The view within the party is that taking action against elected representatives would be unusual.