രമ്യഹരിദാസ് എംഎല്‍എയും പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളി എം.എം ഹസന്‍ അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം ഗൗരവമുള്ളതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ചിറയിന്‍കീഴില്‍ എംഎല്‍എ രമ്യ ഹരിദാസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത് . തനിക്കെതിരെ നിരന്തരം മോശം പരാമര്‍ശം ഉണ്ടായപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് സജിത്തിനെതിരെ ഉണ്ടായതെന്ന് രമ്യ ഹരിദാസ് എംഎല്‍എ ന്യായീകരിച്ചു. രമ്യയുടേത് അഭിനയമെന്ന് പ്രതികരിച്ച സജിത്ത് മുട്ടപ്പലം, പി.എ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാ വിഷയങ്ങൾക്കും തുടക്കമിട്ടതെന്ന് പറഞ്ഞു. തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ തർക്കത്തിനിടെ അടി തുടങ്ങിയത് താനാണെന്ന് എംഎല്‍എ സമ്മതിച്ചു.
Also read: ‘നടന്നത് ആസൂത്രിത നീക്കം; പിന്നിൽ ബാങ്ക് തിരഞ്ഞെടുപ്പ് തർക്കം’; ആരോപണങ്ങൾ തള്ളി രമ്യ
കോൺഗ്രസ് നേതാക്കൾ ഗുരുതര പരാതി ഉന്നയിക്കുന്ന പാളയം പ്രദീപ് തന്റെ അഡീഷനൽ പി.എ എന്നാണ് രമ്യയുടെ വാദം. അങ്ങനെയൊരു ഔദ്യോഗിക പദവിയില്ലല്ലോ എന്ന ചോദ്യത്തിന് എം.പിയായ കാലം മുതൽ തന്റെ കൂടെയുള്ള സ്‌റ്റാഫെന്നും വിശദീകരണം.
ചിറയിൻകീഴിലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രാദേശിക തർക്കവും തനിക്കെതിരെയുള്ള സൈബർ ആക്രമണവും രമേശ് ചെന്നിത്തലയോടും ഷാഫി പറമ്പിലിനോടും പറഞ്ഞിരുന്നതായും രമ്യ ഹരിദാസ് വ്യക്തമാക്കി. തന്റെ വാടക വീട്ടിൽ വന്ന് പാളയം പ്രദീപാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതാവ് സജാദ് ആരോപിച്ചു.
അതേസമയം , പ്രദീപ് തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്ന് സജാദിന്റെ ഭാര്യ എസ്.സിനിയും മനോരമ ന്യൂസിനോട് പറഞ്ഞു. എം. എൽ.എ അഭിനയിച്ചതാണെന്നും തന്റെ കൈ പിടിച്ച് തിരിച്ചത് എം.എൽ.എയാണെന്നും കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും പ്രതികരിച്ചു.
ചിറയിൻകീഴിലെ തമ്മിലടിയിൽ കെ.പി.സി.സിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇരുകൂട്ടരെയും കേട്ട ശേഷം കർശന നടപടിയുണ്ടാവുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.