സംസ്ഥാനത്ത് ഇന്നും രാത്രിയില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് 6 നും 12 നും ഇടയില്‍ നിയന്ത്രണമുണ്ടാവുക. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 600 മെഗാവാട്ട് വരെ വൈദ്യുതി കുറവിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് മതിയായ വൈദ്യുതി കിട്ടാത്തതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമാകുന്നത്. തുടർച്ചയായ നാലാം ദിവസമാണ് രാത്രികാല വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കേന്ദ്ര ഉല്‍പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയിലും ദേശീയ വിപണിയിലെ വൈദ്യുതിയിലും ലഭ്യതക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് വൈകീട്ട് 6.30 നും രാത്രി 12 നുമിടയിൽ സംസ്ഥാനത്ത് ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. വൈദ്യുതി ഉപഭോഗം കൂടിയതും പവര്‍ എക്സ്ചേഞ്ചില്‍ നിന്നും മതിയായ അളവില്‍ വൈദ്യുതി കിട്ടാത്തതും പ്രതിസന്ധിയാണ്. പവര്‍ എക്സ്ചേഞ്ചില്‍ നിന്നും വൈദ്യുതി കിട്ടാത്ത സാഹചര്യത്തില്‍ മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്തുകയുള്ളൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചു.