kpcc-03
  • കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പി.എം.ശ്രീ വേണ്ടെന്ന് ജോണ്‍സന്‍എബ്രഹാമും പദ്ധതിയെ കുറിച്ച് വ്യക്ത വരുത്തണമെന്ന് ഷാഫിപറമ്പില്‍ എം.പിയും ആവശ്യപ്പെടുകയായിരുന്നു

പി. എം.ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദത്തില്‍. കെപിസിസി രാഷ്ട്രീയ കാര്യസമിതിയോഗത്തിലുയര്‍ന്ന എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.  പാര്‍ട്ടിയും മുന്നണിയുമായി വീണ്ടും കൂടിയാലോചനക്ക് മുഖ്യമന്ത്രി തയാറായേക്കും. 

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പി.എം.ശ്രീ വേണ്ടെന്ന് ജോണ്‍സന്‍എബ്രഹാമും പദ്ധതിയെ കുറിച്ച് വ്യക്ത വരുത്തണമെന്ന് ഷാഫിപറമ്പില്‍ എം.പിയും ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യങ്ങള്‍ കൂടി  കണക്കിലെടുക്കണമെന്ന നിലപാടിലേക്ക്  മുഖ്യമന്ത്രിയും  വിദ്യാഭ്യാസ മന്ത്രിയും എത്തിച്ചേര്‍ന്നിട്ടുണ്ട്.ഏകപക്ഷീയമായി പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് പിന്‍മാറാന്‍ കഴിയും വിധമല്ല കരാറെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശമെന്ന് മുഖ്യമന്ത്രി രാഷ്ട്രീയ കാര്യസമിതി യോഗത്തെ അറിയിച്ചു. Also Read: ‘എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണ്, സുകുമാരക്കുറുപ്പുമായി യാതൊരു ബന്ധവുമില്ല’; ദാമോദര മേനോൻ


എന്നാല്‍പിന്‍മാറാന്‍ വഴിയുണ്ടെങ്കില്‍ അത് പരിഗണിക്കാനുമാകും. പക്ഷെ കേരളത്തിന് അര്‍ഹതപ്പെട്ട 1500 കോടിയേളം കേന്ദ്രഫണ്ട് വേണ്ടെന്നു വെക്കുക എളുപ്പമല്ലെന്നും അത് സംസ്ഥാനത്തിന്‍റെ അവകാശമാണെന്നും കൂടി മുഖ്യമന്ത്രി പറഞ്ഞു. കരാറിന്റെ നിയമപരമായ വശങ്ങള്‍, കേന്ദ്രഫണ്ട് എന്നിവയില്‍ പാര്‍ട്ടിയും മുന്നണിയുമായി കൂടുതല്‍ ആലോചനകള്‍ക്ക് മുഖ്യമന്ത്രി തയ്യാറായേക്കും.

വിദ്യാഭ്യാസ മന്ത്രിയെയും ചര്‍ച്ചകളുടെ ഭാഗമാക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുന്നതു സംബന്ധിച്ചും ആലോചനയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് –ബിജെപി ഇതര സര്‍ക്കാരുകളുടെ  പിഎം. ശ്രീയെകുറിച്ചുള്ള നിലപാടും എഐസിസിയുടെ അഭിപ്രായവും കൂടി കണക്കിലെടുത്താവും പദ്ധതി വേണോ വേണ്ടേ എന്നതില്‍ അവസാന തീരുമാനം എടുക്കുക.   

ENGLISH SUMMARY:

The Kerala government is under political pressure over the PM SHRI scheme following opposition within the KPCC Political Affairs Committee. Chief Minister VD Satheesan may hold further consultations with the party and UDF. The government is examining the legal options for withdrawal, while also weighing the nearly Rs 1,500 crore in central funds linked to the scheme.