തോൽവിക്ക് കാരണം സംഘടന വീഴ്ചകളും നേതൃത്വത്തിന്റെ പരാജയവും ആണെന്ന് സമ്മതിക്കാൻ പിണറായി വിജയൻ മടിക്കുന്നതിടെയാണ് പാർട്ടി പ്രവർത്തന ശൈലിയിലും കേഡർ സംവിധാനത്തിലും കാതലായ മാറ്റങ്ങൾ വരുത്താൻ സിപിഎം ഒരുങ്ങുന്നത്
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായ സംഘടന വീഴ്ചകൾ തിരുത്താൻ സിപിഎം. തോൽവിക്ക് കാരണം സംഘടന വീഴ്ചകളും നേതൃത്വത്തിന്റെ പരാജയവും ആണെന്ന് സമ്മതിക്കാൻ പിണറായി വിജയൻ മടിക്കുന്നതിടെയാണ് പാർട്ടി പ്രവർത്തന ശൈലിയിലും കേഡർ സംവിധാനത്തിലും കാതലായ മാറ്റങ്ങൾ വരുത്താൻ സിപിഎം ഒരുങ്ങുന്നത്. കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കുന്ന രേഖയിലാണ് പാർട്ടി ഏതൊക്കെ രീതിയിൽ മാറണം എന്ന് വിശദീകരിക്കുന്ന നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തിയത്. രേഖയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അന്തിമരൂപം നൽകും.
താഴേത്തട്ടില്‍ നിര്‍ജീവമായി കിടക്കുന്ന കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനമുണ്ടായേക്കും. ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപഴകുന്ന രീതിയിലേക്ക് കേഡർ സംവിധാനത്തെ പരിഷ്കരിക്കും. പാര്‍ട്ടി ഘടകങ്ങള്‍ക്ക് പുറമേ, നേതൃത്വത്തിന്‍റെ ഉത്തരവാദിത്തങ്ങളിലും രേഖ തിരുത്തലുകള്‍ നിര്‍ദേശിച്ചേക്കും. ഊ മാസം ഏഴ്, എട്ട് തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി രേഖ ചര്‍ച്ച ചെയ്ത് അന്തമമായി അംഗീകരിക്കുമെന്നാണ് സൂചന.
ENGLISH SUMMARY:
The CPM is preparing to introduce major structural and operational changes to correct organizational flaws that led to recent electoral setbacks. While Chief Minister Pinarayi Vijayan remains hesitant to attribute the defeat to organizational and leadership failures, the party state secretariat is finalizing a document in Kozhikode outlining necessary reforms to its functioning and cadre system. The plan includes reorganizing inactive local committees, fostering closer public engagement among cadres, and re-evaluating leadership responsibilities. The CPM State Committee is scheduled to discuss and formally approve the rectification document on the 7th and 8th of this month.