ഡ്രസ് കോഡ് തെറ്റിച്ചുവന്നവരെ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു. ഇതില്‍ പരാതിപ്പെടുമെന്ന് പറഞ്ഞ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ തല്ലിച്ചതച്ചത്
കോഴിക്കോട് കൂടത്തായി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡ്രസ് കോഡിന്‍റെ പേരില്‍ റാഗിങ്ങെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. ഓണാഘോഷത്തിന് പത്താം ക്ലാസുകാരുടെ ഡ്രസ് കോഡില്‍ ഒന്‍പതാം ക്ലാസിലെ ചില കുട്ടികള്‍ വന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഡ്രസ് കോഡ് തെറ്റിച്ചുവന്നവരെ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു. ഇതില്‍ പരാതിപ്പെടുമെന്ന് പറഞ്ഞ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ തല്ലിച്ചതച്ചത്. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥിനിയും രക്ഷിതാവും മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
A Ninth-grade female student sustained injuries following a ragging incident over an Onam celebration dress code at St. Mary's Higher Secondary School in Koodathayi, Kozhikode. The conflict began when some Ninth-grade students wore an Onam dress code designated by Tenth-grade seniors, prompting Tenth-grade female students to physically assault them. When the victim threatened to file a complaint, the senior students severely beat her up. The injured student, who suffers from underlying health conditions, was admitted to Kozhikode Medical College, and her family has stated they will pursue legal action.