എൽഡിഎഫ് സമരത്തിനെതിരെ ഉപയോഗിച്ച ജലപീരങ്കി വെള്ളത്തിൽ അണുബാധയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി പബ്ലിക് ഹെൽത്ത് ലാബിന്റെ പരിശോധനാ റിപ്പോർട്ട്. വെള്ളത്തിൽ അണുബാധയില്ലെന്നും ഇരുമ്പിന്റെ അംശം മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തെക്കുറിച്ച്  പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ നിയമസഭയിലും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

അതിനിടെ ജലപീരങ്കിയിൽ മലിനജലമാണ് ഉപയോഗിക്കുന്നതെന്ന ആരോപണം തള്ളി ആഭ്യന്തരമന്ത്രി. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ 10 വർഷമായി ജലപീരങ്കിക്കായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. രാഷ്ട്രീയലാഭത്തിനായി പൊലീസിനെ ആവശ്യമില്ലാതെ അധിക്ഷേപിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ENGLISH SUMMARY:

The Public Health Lab has officially rejected the Opposition's allegations regarding contamination in the water used for water cannons during an LDF protest. The lab test report confirmed that the water contained no bacterial contamination or harmful infection, finding only traces of iron content. Previous Opposition Leader Pinarayi Vijayan had raised serious concerns about the quality of the water used by the police inside the Legislative Assembly. The release of the scientific report now effectively clears the government and police force of the allegations regarding chemical or biological hazards.