വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാളെ നൂറ് ദിവസം. ക്ഷേമത്തിനും ഭക്ഷ്യസുരക്ഷക്കും ലഹരിവിരുദ്ധ പോരാട്ടത്തിനും ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിക്കാനായതും ഓണക്കാലത്ത് വിപണിയില്‍ വിലകയറ്റം പിടിച്ചുനിര്‍ത്തായതുമാണ് ഓണത്തിന് തലേന്നാള്‍ നൂറാം ദിനം ആഘോഷിക്കുന്ന സര്‍ക്കാരിന്‍റെ നേട്ടം.
അഞ്ചു ഗ്യാരണ്ടികളുമായി അധികാരത്തിലെത്തിയ വിഡി സതീശന്‍ സര്‍ക്കാര്‍ ഇന്ദിരാഗാരന്‍റിയായ സ്ത്രീകള്‍ക്കുള്ള പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസും വയോജന വകുപ്പും യാഥാര്‍ത്ഥ്യമാക്കിയാണ് നൂറ് ദിവസം പിന്നിടുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ഓണം വിപണിയിലെ ഇടപെടലാണ് 100 ദിവസത്തെ സര്‍ക്കാരിന്‍റെ പ്രധാന നേട്ടം. സപ്ളൈക്കോ, കണ്‍സ്യൂമര്‍ഫെഡ് വിപണികള്‍ വഴി സബ്സിഡി സാധനങ്ങളുടെ വിതരണം ഉറപ്പിക്കാനായി . ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി സാധനങ്ങള്‍ക്ക് ഒരുമിച്ച് വാങ്ങാനുള്ള സൗകര്യം ഒരുക്കിയതും വെളിച്ചണ്ണ വില കുറയ്ക്കാനായതും സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ് . ആശവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും പാചകതൊഴിലാളികളുടെയും വേതന വര്‍ധന ആദ്യ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചായിരുന്നു സര്‍ക്കാരിന്‍റെ തുടക്കം . കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാമൂഹിക സുരക്ഷ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ₹951.40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസ് , 20,000 ഓണം അഡ്വാൻസ് ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 ഉത്സവബത്ത . ഇതിനായി 630 കോടി അനുവദിച്ച് സര്‍ക്കാര്‍ മുന്നോട്ട്. ആവശ്യത്തിനുള്ള പണം എല്ലാവര്‍ക്കും കൊടുക്കാനുള്ള കാരണം മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വിഡി സതീശന്‍റെ പങ്കുവെച്ചു.
ലഹരിക്കെതിരായ പോരാട്ടം ഓപ്പറേഷന്‍ തൂഫനാണ് ആദ്യ നൂറ് ദിവസങ്ങളില്‍ സമൂഹത്തിന്‍റെ സര്‍ക്കാരിന്‍റെ പ്രധാന ഇടപെടല്‍. 1000 പേരാണ് ലഹരിക്കേസില്‍ അഴിക്കുള്ളിലായത്. അഴിമതിക്കെതികെ യുവജന പങ്കാളിത്വം ശക്തിപ്പെടുത്താനുള്ള പ്രോജക്ട് സീറോയും ആഭ്യന്തരവകുപ്പിന്‍റെ മറ്റൊരു തുടക്കമായി. മുന്‍ഗണനാവിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കുള്ള 73024 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത് സര്‍ക്കാരിന്‍റെ 100 ദിന നേട്ടമാണ്. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യാധിഷ്ഠിത പഠനത്തിനുള്ള Lab in Wheels പദ്ധതി കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉല്‍പാദത്തിന് ഊന്നല്‍ നല്‍കുന്ന SMART പദ്ധതി എന്നിവയ്ക്ക് തുടക്കമിട്ടു . കായികമേഖലയുടെ സമഗ്രമാറ്റത്തിന് ഓപ്പറേഷന്‍ കളരി എന്നിവയാണ് ഇത്രയും ദിവസത്തെ മുഖ്യപദ്ധതികള്‍ ക്ഷേമവും വികസനവും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ 100 ദിവസത്തെ ഭരണത്തിന്‍റെ ഗുണമായി സര്‍ക്കാര്‍ വിലയിരുത്തുന്നു