baby-conclave-02
  • തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്നതിന്‍റെ പേരില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തി അവസാനിച്ചിട്ടില്ലെന്നും അവസാനിക്കില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.

തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്നതിന്‍റെ പേരില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തി അവസാനിച്ചിട്ടില്ലെന്നും അവസാനിക്കില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ അനുപാത രഹിതമായ അടിയായിപ്പോയി ലഭിച്ചെതന്നും യാഥാര്‍ഥ്യ ബോധത്തോടെ തിരുത്തി തിരിച്ചുവരുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവ് 2026 ല്‍ പറഞ്ഞു. സമത്വമെന്ന ആശയത്തോട് ഒപ്പം നില്‍ക്കുന്നത് ഇടതുപക്ഷമാണ്. തിരിച്ചുവരുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇടതുപക്ഷത്തിന്  അസാധാരണമായ തിരിച്ചടി കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നേരിട്ടു. Also Read: കേരള മോഡല്‍ വ്യോമയാന രംഗത്തും വരട്ടെ! 2028 ല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വിമാനം: വ്യോമയാന മന്ത്രി


 

 

ഇതിനെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ടായ തിരിച്ചടിയെന്ന നിലയില്‍ വളരെ ഗൗരവത്തില്‍ കാണണം. വ്യത്യസ്തതോതില്‍‍ സിപിഎമ്മും സിപിഎമ്മിന്‍റെ തൊഴിലാളികളുടെയും കര്‍ഷകരുടെയും ആദിവാസികളുടെയും യുവാക്കളുടെയുമെല്ലാം സംഘടനകള്‍ രാജ്യത്തെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. ആ അര്‍ഥത്തില്‍ ഭരണമില്ലാത്തതിനാല്‍ മാത്രം അമിത് ഷാ പറഞ്ഞതു പോലെ സിപിഎമ്മിന്‍റെ പ്രസക്തി അവസാനിക്കുന്നില്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിജീവിക്കാന്‍ കഴിയാത്ത തോല്‍വിയൊന്നുമില്ലെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഹരിച്ച് മടങ്ങിവരുമെന്നും എം.എ.ബേബി വിശദീകരിച്ചു.

 

ഇന്ത്യ ബ്ലോക്കിന്‍റെ ഭാഗമായി സഹകരിച്ച് പോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അത് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയെയും ബിജെപിയ്ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളെയും തുറന്ന് കാട്ടാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിന് രാജ്യം തയാറായിക്കഴിഞ്ഞുവെന്നതിന്‍റെ സൂചനകള്‍ പ്രകടമാണ്. അത് എത്രപേര്‍ രാജ്യസഭയിലും ലോക്സഭയിലും ഉണ്ടെന്നതിനെ ആശ്രയിച്ച് മാത്രമുള്ളതല്ലെന്നു എം.എ.ബേബി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ വിവേകത്തെ മാനിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷം തയാറാവണം. 

 

തൊഴിലാളികളുടെ അവകാശം നേരിടാന്‍ സിഐടിയുവിന്‍റെ കൊടിക്കീഴില്‍ വരികയും വോട്ട്ചെയ്യുമ്പോള്‍ ആഭിമുഖ്യം മാറുകയും ചെയ്യുന്ന അവസ്ഥ പണ്ടു മുതല്‍ക്കേയുണ്ട്. ഇതിന് കൂട്ടായി പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്‍റെ തീവ്ര മതാത്മകതാണ് ഇതിന് പ്രധാന കാരണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. 

ENGLISH SUMMARY:

CPM General Secretary M.A. Baby said the Left has suffered a major electoral setback but its political relevance has not ended. Speaking at the Manorama News Conclave 2026, he said the party would acknowledge its mistakes, make corrections and return strongly. Baby also spoke about cooperation within the INDIA bloc, opposition to the BJP, changing voter preferences among workers and the growing influence of religion in Indian society.