കടുകട്ടി വാക്കുകള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഇപ്പോള്‍ ബോധപൂര്‍വമായ ശ്രമം നടത്താറുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. താന്‍ സംസാരിക്കുന്നത് ആളുകള്‍ക്ക് മനസിലാകുന്നില്ലെന്ന വിമര്‍ശനം താന്‍ ആത്മവിമര്‍ശനമായി കൂടി എടുത്തുവെന്നും അവധാനതയെന്ന വാക്ക് കൂടുതല്‍ പേരിലേക്ക് എത്തുന്നതില്‍ താന്‍ ഒരു ഘടകമായെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവ് 2026 ല്‍ പറഞ്ഞു. Also Read: പയ്യന്നൂരിലും തളിപ്പറമ്പിലും ചൂഷക വര്‍ഗത്തിന്‍റെ പാര്‍ട്ടിക്കൊപ്പം നിന്ന് ജയിച്ചവര്‍; തള്ളിപ്പറഞ്ഞ്
ശൈലീമാറ്റത്തിന്‍റെ അടിസ്ഥാന പ്രശ്നം ആരോട് സംസാരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയിരിക്കുമെന്നും വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഭാഷയെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഓഡിയന്‍സിനെ അനുസരിച്ചാണ് വാക്കുകളുടെ ശൈലി തീരുമാനിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്‍റെ നിലപാടിലും അദ്ദേഹം പാര്‍ട്ടി നയം വിശദീകരിച്ചു. കോണ്‍ഗ്രസിന് സ്ഥിരമായ നിലപാടുണ്ടെങ്കില്‍ കോണ്‍ഗ്രസിനോടും സ്ഥിരമായ നിലാപാടുണ്ടാകുമെന്നും എം.എ.ബേബി പറഞ്ഞു. 'കോണ്‍ഗ്രസ് എംപിമാര്‍ക്കും സിപിഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ട്''കോണ്‍ഗ്രസിന് സ്ഥിരമായ നിലപാടുണ്ടെങ്കില്‍ കോണ്‍ഗ്രസിനോടും സ്ഥിരമായ നിലപാടുണ്ടാകും. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ നിലപാടിനെ അനുകൂലിക്കാന്‍ സാധിക്കുമോ?
തമിഴ്നാട്ടില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കും സിപിഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ട്. രാജസ്ഥാനിലും ബിഹാറിലെ മഹാഘഡ്ബന്ധനിലും വോട്ട് കിട്ടിയിട്ടുണ്ട്'- എംഎ ബേബി വിശദീകരിച്ചു. ഇന്ത്യ ബ്ലോക്കിലെത്തുമ്പോഴും ഇതാണ് നിലപാട്. കേരളത്തില്‍ ബിജെപിക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതുന്നത് സിപിഎമ്മാണ്. നിരവധി സഖാക്കള്‍ക്ക് രക്തസാക്ഷികളാകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.