പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിര മല്‍സരിച്ച് ജയിച്ചവര്‍ കമ്യൂണിസ്റ്റുകളല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. കമ്യൂണിസ്റ്റുകളെന്ന് പറയുന്നുവെങ്കിലും ചൂഷക വര്‍ഗ പാര്‍ട്ടിക്കൊപ്പം നിന്ന് അവരുടെ വോട്ട് നേടി ജയിച്ചവരാണെന്നും കുഞ്ഞിക്കൃഷ്ണന്‍റെയും ടി.കെ.ഗോവിന്ദന്‍റെയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. 'എസ്ഐആറിനു ശേഷം തളിപ്പറമ്പ് മണ്ഡത്തിന്റെ ഇടതു സ്വഭാവം മാറി. Also Read: 'അനുപാതരഹിതമായ അടിയായിപ്പോയി; അങ്ങനെ അവസാനിക്കില്ല ഇടതുപക്ഷം'; തിരിച്ചുവരും; എം.എ.ബേബി .
പയ്യന്നൂരില്‍ പാര്‍ട്ടി അനുഭാവികളും അംഗങ്ങളും സിപിഎം സ്ഥാനാര്‍ഥിക്ക് എതിരെ വോട്ട് ചെയ്തു. ജയിച്ച രണ്ടു പേരും മുന്‍ കമ്മ്യൂണിസ്റ്റാണ്. കമ്മ്യൂണിസ്റ്റാണെങ്കില്‍ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ സാധിക്കണം. ചൂഷക രാഷ്ട്രീയത്തിന്റെ പിന്തുണയോട് കൂടി ജയിച്ചവരെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് വിളിക്കാന്‍ സാധിക്കില്ല. വോട്ട് ചെയ്തവരില്‍ തെറ്റിദ്ധരിച്ചവരുണ്ടാകും'- എം.എ.ബേബി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ കേരളത്തിലുടനീളം ജനങ്ങളുടെ നിലപാടുണ്ടായിട്ടുണ്ട്. അത് ചില മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ നിലവിലത്തെ പ്രകടനത്തില്‍ ജനങ്ങള്‍ നിരാശരാണെന്നും പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞുവെന്നും അദ്ദേഹം വിമര്‍ശിച്ചു. നിലപാടുകളുടെ രാജകുമാരനെന്നാണ് വി.ഡി.സതീശനെ വിശേഷിപ്പിക്കുന്നത്. പക്ഷേ എത്ര തവണ വിവിധ വിഷയങ്ങളില്‍ അദ്ദേഹം നിലപാട് മാറ്റിയെന്നും ബേബി പറഞ്ഞു.