ഇന്നത്തെ തലമുറയ്ക്ക് സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്, അത് തുറന്നുപറയാൻ അവർക്ക് ഭയമില്ല. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും സഹായമില്ലാതെ തന്നെ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ തങ്ങൾക്ക് സാധിക്കുമെന്ന് ‘എഐ കിഡ് ഓഫ് ഇന്ത്യ’ റൗള്‍ ജോണ്‍ അജു. അത് ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളും യുവാക്കളും തന്നെ തെളിയിച്ചിട്ടുണ്ട്.ങ്ങളുടെ തലമുറ രാജ്യത്തിന്റെ പുരോഗതിക്കും, മാനവികതയ്ക്കും, സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും റൗള്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം സിജെപി പ്രതിഷേധത്തെ പിന്തുണച്ചതിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ടത് നാലായിരം ഫോളോവേഴ്സിനെയാണെന്നും എന്നാൽ അതൊന്നും കാര്യമാക്കുന്നില്ലെന്നും പതിനാറുകാരൻ കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലത്ത് അറിവ് എല്ലാവർക്കും വളരെ എളുപ്പത്തിൽ ലഭ്യമാണെന്ന് പരമ്പരാഗത വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന പഴയ ചിന്താഗതി മാറിക്കഴിഞ്ഞു. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും, അനുഭവങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും അറിവ് അങ്ങനെയല്ലെന്നും റൗള്‍ ഓർമ്മിപ്പിക്കുന്നു. 15 വയസ്സുള്ളവർക്കോ, 25 ഉള്ളവർക്കോ, 40 ഉള്ളവർക്കോ എന്തും നേടിയെടുക്കാൻ സാധിക്കും. കുട്ടികൾക്ക് പലപ്പോഴും സമൂഹത്തിൽ അർഹിക്കുന്ന ബഹുമാനം ലഭിക്കാറില്ലെന്നും റൗള്‍ കൂട്ടിച്ചേർത്തു. Also Read: അനീതിയെ അനീതിയാണെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ട്; ലക്ഷ്യം ‘ബെറ്റർ ഇന്ത്യ’; ജെൻ സീകൾ പറയുന്നു
വ്യത്യസ്ത തലമുറകൾ പരസ്പരം മനസ്സിലാക്കാനും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കാനും തയ്യാറാകണമെന്നും റൗള്‍ ആവശ്യപ്പെടുന്നു. തന്റെ സ്വന്തം കമ്പനിയിൽ അച്ഛൻ ഉൾപ്പെടെയുള്ള മുതിർന്നവരും 25 വയസ്സുള്ള യുവാക്കളും ഒരുമിച്ച് ജോലി ചെയ്യുന്നുണ്ടെന്നും, പ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാവരും ജോലിയിൽ തികഞ്ഞ പ്രൊഫഷണലിസം പുലർത്തുന്നുണ്ടെന്നും സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് റൗള്‍ പറഞ്ഞു.ഒരു 'എഐ കിഡ്' എന്ന നിലയില്‍ ഭാവി തലമുറയോട് എഐ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കരുതെന്നും റൗള്‍ മുന്നറിയിപ്പ് നൽകുന്നു. എഐയുടെ ലോകത്ത് ഏറ്റവും പ്രധാനം 'മനുഷ്യനായിരിക്കുക' എന്നതാണെന്നും റോബോട്ടുകളെപ്പോലെ ജീവിക്കരുതെന്നും റൗള്‍ പറയുന്നു.