• മുഖ്യമന്ത്രി വി.ഡി.സതീശന് പകരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പേരും ചിത്രവുമാണ് മാധ്യമഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്

മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പേരും ചിത്രവും മാറി മാധ്യമഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മുഖ്യമന്ത്രി വി.ഡി.സതീശന് പകരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പേരും ചിത്രവുമാണ് മാധ്യമഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫിസർ പി.ആർ.സാബു, വെബ് ആന്‍റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫിസറായ പ്രതീഷ് ഡി.മണി എന്നിവരെയാണ് മാറ്റിയത്.

പ്രതീഷ്. ഡി മണിയെ ഡൽഹി  ഇൻഫർമേഷൻ ഓഫിസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പകരം പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്ട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടിയെടുത്തത്. 

ENGLISH SUMMARY:

Two PRD officials at the Kerala Secretariat faced administrative transfers following a mix-up involving the Chief Minister's name and image in official media communications. Information Officer P.R. Sabu was moved to Kollam after sharing an outdated poster, and Web and New Media Information Officer Pratheesh D. Mani was reassigned to Delhi due to a similar error in an Independence Day press release. The disciplinary action underscores the strict adherence to protocol required in government media management.