സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം ഡിവൈഎഫ്ഐയുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റാകും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്തയെ പ്രസിഡന്റ് ആക്കാൻ കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഫ്രാക്ഷൻ യോഗത്തിൽ ധാരണയായി. Also Read: രാത്രി നടുറോഡിലേക്ക് മുട്ടിലിഴഞ്ഞെത്തി കുട്ടി; മിന്നായം പോലെ കണ്ട് ഡ്രൈവര്‍! അദ്ഭുത രക്ഷ
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ആരൊക്കെ നേതൃത്വത്തിലേക്ക് വരണമെന്ന് നിർദ്ദേശിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ആണ് സംസ്ഥാന സെക്രട്ടറിയായി എത്തുക. ചൊവ്വാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ പാനിൽ അംഗീകരിക്കപ്പെട്ടാൽ ചിന്തയുടെ പേര് അന്തിമമാകും.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ അന്തിമമായി തീരുമാനിക്കേണ്ടതെങ്കിലും ഫ്രാക്ഷൻ യോഗം ചേർന്ന് നടത്തുന്ന തീരുമാനത്തിൽ പിന്നീട് മാറ്റം വരുന്ന സാഹചര്യമുണ്ടാകാറില്ല. 19 മുതൽ 22 വരെ തൃശൂരിൽ ആണ് സംസ്ഥാന സമ്മേളനം