ചോദ്യാവലിക്കെതിരെ എംഎസ്എഫ് ഡിഡിഇയ്ക്ക് പരാതി നല്‍കി
വിദ്യാഭ്യാസ വകുപ്പ് എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസില്‍ വി.ഡി.സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യം വിവാദത്തില്‍. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്ക് തയാറാക്കിയ ചോദ്യവലിയാണ് വിവാദത്തിലായത്. 'ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി' ആരെന്ന ചോദ്യമാണ് വിവാദമായത്. ചോദ്യാവലിക്കെതിരെ എംഎസ്എഫ് ഡിഡിഇയ്ക്ക് പരാതി നല്‍കി. സംഘപരിവാറിന് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്ന് എസ്എഫ്ഐയും ആരോപിച്ചു. മുസ്ലിം ലീഗിന്‍റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തട്ടിപ്പാണെന്നും കച്ചവടവും അധികാരാര്‍ത്തിയുമാണ് തെളിയുന്നതെന്നും എസ്എഫ്ഐ വിമര്‍ശനം ഉന്നയിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയാറാക്കിയത്.
ENGLISH SUMMARY:
A major controversy has erupted over a 'Freedom Quiz' organized by the education department for lower primary school students in Kasaragod, which featured a question praising V.D. Savarkar. Prepared for sub-districts including Manjeshwar, Kumbla, and Kasaragod, the quiz asked students to identify the "freedom fighter who received the most punishment from the British." While MSF has filed a formal complaint with the DDE against the question paper, SFI accused the UDF of helping the Sangh Parivar fabricate a role in the freedom struggle, further criticizing the Muslim League's anti-Sangh Parivar stance as a sham driven by power ambitions and compromise. The controversial question paper was drafted by teachers in charge of the Social Science Club Association.