കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് പിന്നാലെ ദ്രുതഗതിയിലാണ് ഇന്‍സ്റ്റഗ്രാമടക്കമുള്ളവയില്‍ നിന്ന് പോസ്റ്റുകള്‍ വിഡിയോകളും പോസ്റ്റുകളും നീക്കം ചെയ്തത്. 2021 ലെ ഐടി നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി
കേന്ദ്രസര്‍ക്കാരിന്‍റെ താക്കീതിന് പിന്നാലെ കോക്രോച്ച് ജനത പാര്‍ട്ടി നേതാക്കളുടെ സമൂഹമാധ്യമപ്പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് പിന്നാലെ ദ്രുതഗതിയിലാണ് ഇന്‍സ്റ്റഗ്രാമടക്കമുള്ളവയില്‍ നിന്ന് പോസ്റ്റുകള്‍ വിഡിയോകളും പോസ്റ്റുകളും നീക്കം ചെയ്തത്. 2021 ലെ ഐടി നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി. സിജെപി നേതാക്കളുടെ പോസ്റ്റിന് പുറമെ അരവിന്ദ് കെജ്രിവാളിന്റെയും ദ് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെയും സമൂഹമാധ്യമപ്പോസ്റ്റുകളും അപ്രത്യക്ഷമായതായി 'സ്ക്രോള്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്കാണ് വിലക്കുണ്ടായതെന്നും ഇത്തരം നിരോധനത്തിന്‍റെ കാര്യമെന്തെന്നും ഇത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും സിജെപി വക്താവ് സൗരവ് ദാസ് പറയുന്നു. അല്‍ഗരിതം നീക്കം ചെയ്യേണ്ടത് നിയമവിരുദ്ധമായ ഉള്ളടക്കങ്ങളാണെന്നും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യമല്ലെന്ന് മെറ്റ മനസിലാക്കണമെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പോസ്റ്റുകള്‍ നീക്കം ചെയ്തതിനെ കുറിച്ച് പ്രതികരിക്കാന്‍ മെറ്റ തയാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതില്‍ മെറ്റ ഗ്ലോബല്‍ ടീം വിശദീകരണം നല്‍കുകയും സക്കര്‍ബര്‍ഗ് മാപ്പ് പറയുകയും ചെയ്തിരുന്നു. അതേസമയം, ഏത് സാഹചര്യത്തിലാണ് പോസ്റ്റ് നീക്കം ചെയ്തതെന്നത് വ്യക്തമാക്കിയതുമില്ല. പാര്‍ലമെന്‍റ് സമിതിയുടെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു മെറ്റയുടെ വിശദീകരണം. 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്തത് ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് എന്നായിരുന്നു സമിതി ചൂണ്ടിക്കാട്ടിയത്.
ENGLISH SUMMARY:
Following warnings from the central government and citing the 2021 IT Rules, Meta has swiftly removed social media posts and videos by leaders of the Cockroach Janata Party (CJP) across platforms like Instagram. According to a report by Scroll, posts by Arvind Kejriwal and the Indian Youth Congress have also disappeared alongside CJP content. CJP spokesperson Sourav Das criticized the removals as unconstitutional and a violation of freedom of speech, arguing that algorithms should target illegal content rather than public expression. While Meta has not commented on the latest deletions, the global team previously issued an explanation and Mark Zuckerberg apologized following an ultimatum from a parliamentary panel regarding the removal of a video concerning Prime Minister Narendra Modi.