ഡല്‍ഹിയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയെച്ചൊല്ലി സിജെപിയുടെ അതിശക്തമായ പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെല്ലാം തന്നെ പ്രതിഷേധവേദിയിലെത്തുകയും പിന്തുണ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് ഏറ്റവുമവസാനം പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികളിലൊന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. ഈ വൈകിയെത്തല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിനല്‍കുകയും ചെയ്തിതിരുന്നു. 

ഇപ്പോഴിതാ കോണ്‍ഗ്രസ് നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച നടന്‍ സലീം കുമാറിന്‍റെ മകന്‍ ചന്തു സലീംകുമാര്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചന്തും തന്‍റെ അമര്‍ഷം രേഖപ്പെടുത്തിയത്. അന്ധമായ പാർട്ടി ഭക്തിക്ക് പകരം പൗരബോധത്തിനും ജനപക്ഷ നിലപാടുകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി ചന്തു പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

താൻ കോൺഗ്രസ് അനുഭാവിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ, പാർട്ടിയുടെ തെറ്റുകളെ കണ്ണടച്ച് പിന്തുണയ്ക്കുന്ന അടിമയാകാൻ തയ്യാറല്ലെന്ന് ചന്തു കുറിച്ചു.

ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ ബി.ജെ.പി വിജയിച്ചപ്പോൾ, പ്രതിപക്ഷമെന്ന നിലയിൽ അത് തടയുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. രണ്ടു കൂട്ടരുടെയും വീഴ്ചകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ഇത്തരം നിലപാടുകളെ 'അരാഷ്ട്രീയം' എന്ന് മുദ്രകുത്തിയാലും അന്ധമായ പാർട്ടി ഭക്തിയേക്കാൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് ശരിയായ രാഷ്ട്രീയമെന്നും ചന്തു അഭിപ്രായപ്പെട്ടു.


'സര്‍ക്കാറുമായുള്ള അടുപ്പമാണോ അവാര്‍ഡിന് മാനദണ്ഡം'; ദേശീയ അവാര്‍ഡില്‍ ചന്തുവിന്‍റെ വിമര്‍ശനം...


'അറബിക്കഥ' എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗ് ചൂണ്ടിക്കാട്ടി, ഏത് രാഷ്ട്രീയ പാർട്ടിയേക്കാളും ഭരണകൂടത്തേക്കാളും വലുത് ജനങ്ങളുടെ ഇച്ഛാശക്തിയാണെന്ന് ചന്തു സലിംകുമാർ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ശബ്ദത്തെ അവഗണിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ അത് വലിയ പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുമെന്നും ചരിത്രം അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ അല്ല, മറിച്ച് തത്വങ്ങളെയും നീതിയെയുമാണ് പിന്തുണയ്ക്കേണ്ടതെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്.

ENGLISH SUMMARY:

Chandu Salim Kumar, son of late actor Salim Kumar, has strongly criticized the Congress party's delayed support for the protest regarding Education Minister Dharmendra Pradhan's resignation. He emphasized the importance of prioritizing citizen's conscience and public welfare over blind party allegiance, stating that his stance is rooted in supporting principles and justice rather than blind party loyalty.