വി.എസ്. അനുസ്‌മരണം ഒഴിവാക്കി ദേശാഭിമാനി. ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് വേണ്ടെന്ന് വച്ചു. അച്ചടിച്ച ശേഷമാണ് വിതരണം ഒഴിവാക്കിയത്. വി.എസിന്‍റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരനാണ് ഓര്‍മകുറിപ്പ് എഴുതിയത്. ഇതടങ്ങിയ വാരാന്തപതിപ്പ് പ്രസിദ്ധീകരിച്ച ശേഷം വിതരണം ഒഴിവാക്കുകയായിരുന്നു.
സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് ദേശാഭിമാനി പത്രത്തിൽ അറിയിപ്പ്. വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്ന തലക്കെട്ടിലായിരുന്നു ഓർമ്മക്കുറിപ്പ്