വി.ജോയി വീണ്ടും ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ വി. ശിവന്‍കുട്ടി പാര്‍ട്ടിയില്‍ ഉയര്‍ത്തുന്ന കലാപങ്ങള്‍ മെരുക്കാന്‍ സിപിഎം. വിഴിഞ്ഞത്ത് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് ശിവന്‍കുട്ടി. ശിവന്‍കുട്ടിയുടെ പരാതി കേട്ട സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വവുമായി സഹകരിച്ചു പോകാന്‍ നിര്‍ദേശിച്ചു. ഇന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി. ജോയി, വി. ശിവന്‍കുട്ടി സംയുക്ത വാര്‍ത്ത സമ്മേളനം ഉണ്ടായേക്കും.
പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാനുള്ള മോഹങ്ങള്‍ നടക്കാതിരുന്നതോടെയാണ് വി ശിവന്‍കുട്ടി പാര്‍ട്ടി നേതൃത്വവുമായി തെറ്റിയത്. പാര്‍ട്ടി ജില്ലാകമ്മിറ്റിയില്‍ നിന്ന് ഉള്‍പ്പെടെ വിട്ട് നിന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിഴിഞ്ഞത്ത് നടത്തിയ സമരത്തില്‍ മുന്‍മന്ത്രികൂടിയായ ശിവന്‍കുട്ടിയെ പങ്കെടുപ്പിക്കാതെ അവഗണിച്ചത്. ഇതിലുള്ള അമര്‍ഷം ശിവന്‍കുട്ടി സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ശിവന്‍കുട്ടിയോട് പാര്‍ട്ടി ജില്ലാ നേതൃത്വവുമായി സഹകരിച്ചു പോകാനുള്ള കര്‍ശന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയത്.
വി. ജോയി വിളിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനും ശിവന്‍കുട്ടിയോട് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് വരുത്താന്‍ വി ജോയി – വി ശിവന്‍കുട്ടി സംയുക്ത വാര്‍ത്താസമ്മേളനമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പാര്‍ട്ടിക്ക് വഴങ്ങിയാല്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശിവന്‍കുട്ടിയെത്തും