ധനബില്‍ സര്‍ക്കാര്‍ പാസാക്കിയത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോര്‍പറേറ്റുകള്‍ക്ക് കുടപിടിക്കുന്നതാണ് നിലപാട്. ധനബില്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയത് അവസാനമാണ്. ഒരുതരം ഒളിച്ചുകടത്തലുണ്ടായെന്ന് പിണറായി. അനാവശ്യ ധൃതിയും വാശിയും സര്‍ക്കാര്‍ കാണിച്ചു. ചര്‍ച്ചചെയ്യാമെന്ന് പരസ്യമായി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം പോര്‍ട്ട് ഓഹരി എംഎസ്‌സിക്ക് കൈമാറാനുള്ള അദാനി തീരുമാനത്തില്‍ മുഖ്യമന്ത്രി വ്യക്ത വരുത്തണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍.അദാനി എം.എസ്.സിയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.അതിന് ശേഷമാണ് അനുമതി തേടിയത്.വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അദാനിയുടെ നീക്കം.ഈ നീക്കം സര്‍ക്കാര്‍ അനുമതിയോടെ ആണോ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു.
മദ്യക്കമ്പനികൾക്ക് നികുതി ഇളവ് നൽകിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. മദ്യക്കമ്പനികൾക്ക് നികുതി ഇളവ് നൽകാൻ സർക്കാർ കാണിച്ച അമിതാവേശവും ധൃതിയും വലിയൊരു സാമൂഹ്യ വിപത്തിലേക്കാണ് വഴിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. നിയമസഭയിൽ അവതരിപ്പിച്ച ധനകാര്യ ബില്ലിലൂടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറച്ച നടപടി ആരെ സഹായിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം. ഈ നികുതി ഇളവ് വഴി സമൂഹത്തിൽ മദ്യത്തിന്റെ വ്യാപനം വർധിക്കുമെന്നും, വിദ്യാർഥികൾ അടക്കമുള്ള യുവതലമുറ മദ്യപാനത്തിലേക്ക് ആകർഷിക്കപ്പെടാൻ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മദ്യക്കമ്പനികൾക്ക് നികുതി ഇളവ് നൽകണമെന്നതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വലിയ വാശിയാണ് കണ്ടതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. യുഡിഎഫിൽ ചർച്ച ചെയ്തതിനുശേഷം മാത്രമേ ഇക്കാര്യം നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി നേരത്തെ സഭയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ, സ്വന്തം പാർട്ടിയിലോ മുന്നണിയിലോ, മത-സാമുദായിക സംഘടനകളുമായോ ഒരു ചർച്ചയും നടത്താതെയാണ് ധനകാര്യ ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണ്. നികുതി നിർദ്ദേശങ്ങൾ അടങ്ങുന്ന ധനകാര്യ ബില്ലുകൾ എക്കാലത്തും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാറുണ്ടെന്നിരിക്കെ, മുൻപത്തെ ബജറ്റിൽ നികുതി നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ലെന്ന ന്യായീകരണം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് ഇത്തരത്തിൽ നികുതി ഇളവ് നൽകുന്നത് സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ്. ബെവ്‌കോ ഈ മദ്യം വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. എന്തിനാണ് ഇത്ര ധൃതിപിടിച്ച് നികുതി ഇളവ് പാസാക്കിയതെന്നും, ഇത് ആർക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ ഈ നടപടി മദ്യക്കമ്പനികൾക്ക് അനുകൂലമായ കോടതി ഉത്തരവുകൾ ലഭിക്കാൻ അവസരമൊരുക്കുമെന്നും, ഇത് നിയമസഭയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ചട്ടങ്ങൾ കാറ്റിൽ പറത്തിയും നൽകിയ ഉറപ്പുകൾ ലംഘിച്ചും സർക്കാർ മുന്നോട്ടുപോയ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കാൻ നിർബന്ധിതമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.