tvm-bjp

നിര്‍ണായക കോര്‍പ്പറേഷന്‍ ജനറല്‍ കൗണ്‍സില്‍ ചേരാനിരിക്കെ അവിശ്വാസഭീഷണിയില്ലാതെ ബിജെപി. എല്‍ഡിഎഫ് പിന്തുണയില്ലാതെ അവിശ്വാസ പ്രമേയം കൊടുക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. അവിശ്വാസം കൊണ്ടുവരുമെന്ന് ഇതുവരെ പരസ്യമായി പ്രഖ്യാപിക്കാത്ത യുഡിഎഫ് ഇതു സംബന്ധിച്ച് എല്‍ഡിഎഫുമായി ചര്‍ച്ചയും നടത്തിയിട്ടില്ല. ഇല്ലാത്ത ഒരു കാര്യത്തില്‍ എന്തിന് നിലപാടെടുക്കണമെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.

ഉച്ച തിരിഞ്ഞ് രണ്ടരയ്ക്കാണ് കൗണ്‍സില്‍ യോഗം കൂടുന്നത്. കാപ്പാ കേസില്‍ അറസ്റ്റിലായ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ യുഡിഎഫ് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 

UDF Opts Out of No-Confidence Motion Without LDF Support:

News reports on the crucial Corporation General Council meeting where the BJP faces no threat of a no-confidence motion. The UDF has decided not to move a no-confidence motion without LDF support, and discussions with the LDF have not yet occurred.