ആശുപത്രികള്‍ക്കുളളിലെ പൊതിച്ചോറ് വിതരണത്തിന് തടയിട്ട ആരോഗ്യമന്ത്രിയുടെ നടപടിയില്‍ രാഷ്ട്രീയ പോര് കനക്കുന്നു. ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ലെന്നും കമ്യൂണിറ്റി കിച്ചന്‍ മതിയെന്നാണ് യുഡിഎഫ് നയമെന്നും കെ മുരളീധരന്‍. കെ മുരളീധരനെതിരെ വ്യാപക വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍ പൊതുച്ചോറ് വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. പൊതിച്ചോറില്‍ രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രനും തീരുമാനത്തെ വിമര്‍ശിച്ചു.
ആശുപത്രികള്‍ക്കുള്ളിലെ പൊതിച്ചോര്‍ വിതരണത്തിന് എതിരെ സ്വരം കടുപ്പിക്കുകയാണ് കെ മുരളീധരന്‍. യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്ക് ഉള്ളിലെ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. കെ മുരളീധരന്‍റെ തീരുമാനത്തെ പരിഹസിച്ചും ചോദ്യം ചെയ്തും ഡിവൈഎഫ്ഐ.
മുരളീധന്‍റേത് രാഷ്ട്രീയ പക്വതയില്ലായ്മ എന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പൊതിച്ചോറില്‍ രാഷ്രീയം കാണരുതെന്ന് മുഹമ്മദ് റിയാസും പറഞ്ഞു.
യുവജന സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും പൊതിച്ചോര്‍ വിതരണം തടസപ്പെടുത്തരുതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പൊതിച്ചോറ് കഴിച്ചവരൊക്കെ അത് കൊടുത്തവര്‍ക്ക് വോട്ട് ചെയ്തിരുന്നുവെങ്കില്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെ പലരും നിയമസഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.