പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വീഴ്ച പാര്‍ട്ടി സമ്മതിച്ചതും വെള്ളാപ്പള്ളിയെ തള്ളിയതും സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി മൂന്ന് തിരുത്തലുകള്‍ വരുത്തിച്ചതോടെ. മണ്ഡലം കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നിട്ടും പി.കെ.ശ്യാമള തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയായത് എങ്ങനെയെന്ന് സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. കടുത്ത വിമര്‍ശനത്തിന് പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചു. പിണറായി വിജയനും എം.വി.ഗോവിന്ദനും പദവി ഒഴിയണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
ജാതിസമാവാക്യവും ബിജെപി കോണ്‍ഗ്രസ് ഡീലും എസ്ഐആറുമൊക്കെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായായെന്ന് സിപിഎം നേതൃത്വത്തിന്‍റെ പതിവ് പഴിചാല്‍ ഇത്തലവണ വിലപ്പോയില്ല. എ.പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം തയ്യാറെടുക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ റിപ്പോര്‍ട്ടില്‍ സിപിഎം സംസ്ഥാന സമിതി മൂന്ന് പ്രധാന തിരുത്തല്‍ വരുത്തിച്ചതിലൂടെയാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതിയില്‍ കടന്നാക്രമണമുണ്ടായി. സ്വർണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. അടുത്തിടെ പത്മകുമാര്‍ അംഗത്വം പുതുക്കിയതും സംസ്ഥാന കമ്മിറ്റിയിലെ ചിലരെ പ്രകോപ്പിച്ചു.
വെള്ളാപ്പള്ളിയെ തള്ളിപറയാതെയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കടുത്ത വിമര്‍ശത്തിന് പിന്നാലെ വെള്ളാപ്പള്ളിയുടെ ന്യൂപക്ഷ പ്രസ്താവനക്കെതിരെ പാര്‍ട്ടി അന്ന് പ്രസ്ഥാവന നടത്തേണ്ടതായിരുന്നു എന്ന് നേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു. അങ്ങനെയാണ് വെള്ളാപ്പള്ളിയെ തള്ളിയത് . പി.കെ.ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥത്തിലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേതൃത്വത്തെ തിരിത്തിക്കുകയായിരുന്നു. കടുത്ത വിമര്‍ശനമാണ് ശ്യമളയുടെ കാര്യത്തില്‍ സംസ്ഥാന സമിതിയിൽ ഉണ്ടായത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരിൽ 70 പേരും പി.കെ.ശ്യാമളക്ക് എതിരായിട്ടും അവര്‍ സ്ഥാനാര്‍ഥിയായത് ഞെട്ടിച്ചെന്ന് കാസര്‍കോടുനിന്നുള്ള അംഗം സംസ്ഥാന സമിതിയില്‍ പറഞ്ഞു. പാര്‍ട്ടി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകനം റിപ്പോര്‍ട്ട് ചെയ്ത തിരുവന്തപരും ജില്ല കമ്മിറ്റി യോഗത്തില്‍ നേതൃമാറ്റത്തിന് വേണ്ടി ആവശ്യമുയര്‍ന്നു. പിണറായി പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്നും എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. എം.വി.ഗോവിന്ദനെ മുന്നിലിരുത്തിയാണ് നേതൃമാറ്റമാവശ്യം.
അതേസമയം, തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സി.പി.എം തോല്‍വിക്ക് ഉത്തരവാദിത്തം നേതൃത്വം മാത്രമെന്ന് ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും പ്രതികരിച്ചു. താഴെ ഘടകങ്ങളിലെ റിവ്യൂ എം.വി.ഗോവിന്ദന്റെ റിപ്പോര്‍ട്ടിലില്ല. പി.കെ.ശ്യാമളയെ ആരെങ്കിലും അംഗീകരിച്ചിരുന്നോയെന്നും ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. തെറ്റ് തിരുത്താന്‍ ഒരു ശ്രമവുമില്ലെന്ന് സെക്രട്ടറിയുടെ വിശദീകരണം കണ്ടാല്‍ അത് മനസിലാകുമെന്നും ഇരുവരും കണ്ണൂരില്‍ പറഞ്ഞു.