വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും (ഫയല്‍ ചിത്രം)
പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തി. വിദ്യാര്‍ഥി നേതാക്കള്‍ മുതല്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരമെന്നും വെള്ളാപ്പള്ളി. സിപിഐ സൃഷ്ടിച്ച പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശോഭ കെടുത്തിയെന്നും ഒടുവില്‍ കുറ്റങ്ങളെല്ലാം കേള്‍ക്കേണ്ടിവന്നത് പിണറായിക്കെന്നും എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദം എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി.
തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി കുറിച്ചു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച് ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമെന്നും വിമര്‍ശനമുണ്ട്. പ്രവർത്തി ദോഷങ്ങളും കുറ്റങ്ങളും കേൾക്കേണ്ടിവന്നത് പിണറായി എന്നത് കഷ്ടമെന്നും വെള്ളാപ്പള്ളി നടേശന്‍.
‘കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്‌ടിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തി. സിപിഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണം. സിപിഐ ഭരിച്ച വകുപ്പുകൾ അമ്പേ പരാജയമായിരുന്നു. സിവിൽ സപ്ലൈസ്, റവന്യൂ വകപ്പുകളിൽ നവ കമ്യൂണിസ്റ്റുകളുടെ അഴിമതി വാഴ്ചയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും തോൽവിയിൽ പങ്ക്. ഓഫീസ് ഉപജാപക സംഘത്തിന്‍റെ പിടിയിലായിരുന്നു’- വെള്ളാപ്പള്ളി കുറിച്ചു.