pm-manoj-ed-attack

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട് റെയ്ഡ് ചെയ്ത ഇ.ഡി. ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടതില്‍ ആഭ്യന്തര വകുപ്പിനെ പഴിച്ച് പി.എം. മനോജ്. പിണറായി ആക്രമിക്കപ്പെടുമ്പോള്‍‌ ജനം പ്രതികരിക്കുമെന്ന് മനസിലാക്കാനുള്ള ബുദ്ധി ആഭ്യന്തര വകുപ്പിനില്ലേ എന്നാണ് മനോജ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്നു മനോജ്. 

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നിരവധി ചോദ്യങ്ങളുന്നയിക്കുന്നതാണ് മനോജിന്‍റെ പോസ്റ്റ്. പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് ഉദ്യോഗസ്ഥരെ സുരക്ഷയില്ലാതെ കടത്തി വിട്ടത് എന്തുകൊണ്ടാണ് എന്നതാണ് ഒരു ചോദ്യം. പ്രതിഷേധക്കാര്‍ പോയതിന് ശേഷം പുറത്തിറങ്ങിയാല്‍ മതിയെന്ന് അവരെ ഉപദേശിക്കാന്‍ ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?. 

സമരം അവസാനിച്ചശേഷം അഞ്ചു മിനിട്ടോ 10 മിനിട്ടോ കഴിഞ്ഞ് പോയാൽ മതി എന്ന് പറഞ്ഞാൽ ഈ കുഴപ്പം ഉണ്ടാകുമായിരുന്നുവോ? ഒന്നുമറിഞ്ഞില്ല എന്ന് പറയുന്ന രമേശ് ചെന്നിത്തല അത്തരം പ്രശ്നം ഒഴിവാക്കാൻ എന്ത് ചെയ്തു എന്നുകൂടി പറയണം എന്നും മനോജ് ആവശ്യപ്പെടുന്നു. റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോ പോലീസിനോ മുൻകൂട്ടി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നാണ് ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. 

റെയ്ഡ് നടക്കുന്നയിടങ്ങളിൽ പ്രതിഷേധം നടക്കുന്നത് അറിഞ്ഞാണ് പോലീസ് സ്വമേധയാ എത്തിയതായിരുന്നു. പിണറായിയിലും കോഴിക്കോടും യാതൊരു തടസ്സവുമില്ലാതെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങിയപ്പോൾ, തിരുവനന്തപുരത്ത് മാത്രം ആസൂത്രിതമായ അക്രമം ഉണ്ടായത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

The Pinarayi Vijayan ED raid at his Thiruvananthapuram residence saw officials being attacked, leading to criticism of the Home Department by P.M. Manoj. Manoj questioned the Home Department's foresight in allowing officials to enter an area with public protest.