നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എല്‍.ഡി.എഫിലെ ചെറുപാര്‍ട്ടികളില്‍ ലയനനീക്കം ശക്തിയാര്‍ജിച്ചു. ലയിച്ച് ഒരു പാര്‍ട്ടിയായി വിലപേശല്‍ ശേഷി നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുന്‍ മന്ത്രി   എ.കെ. ശശീന്ദ്രനാണ്

യു.ഡി.എഫ് തരംഗത്തില്‍ ഒലിച്ചുപോയത് എല്‍.ഡി.എഫിലെ ചെറുകക്ഷികളാണ്. ഒരു സീറ്റില്‍പോലും ജയിക്കാന്‍ കഴിയാത്ത എന്‍.സി.പി. ,കേരള കോണ്‍ഗ്രസ് എസ്,ജനാതിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍, രാഷ്ട്രീയ ജനതാദള്‍, കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം എന്നിവരാണ് ഒന്നിച്ചു നീങ്ങാന്‍  ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലാണ്. രാഷ്ട്രീയ അസ്ഥിത്വം  തന്നെ ചോദ്യ ചിഹ്നമായതാണു ഒന്നിക്കാനുള്ള നീക്കത്തിനു പിന്നില്‍നീക്കത്തോടുള്ള സിപിഎം സമീപം എന്തായിരിക്കുമെന്ന് ഇതുവരെവ്യക്തമായിട്ടില്ല.മുന്നണിക്കകത്തെ കുറുമുന്നണിയല്ല ലക്ഷ്യമെന്നു നേതാക്കന്‍മാര്‍ പറയുന്നുണ്ടെങ്കിലും  വിലപേശല്‍ ശേഷി നിലനിര്‍ത്തുക തന്നെയാണ് ലക്ഷ്യം

 

ENGLISH SUMMARY:

LDF merger talks are gaining momentum among smaller parties in Kerala following a significant setback in the assembly elections. Led by former minister AK Saseendran, these parties aim to maintain their bargaining power by uniting into a single entity.