kerala-house-vd-board-2

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കേരള ഹൗസില്‍ ബാനറിനെ ചൊല്ലി തര്‍ക്കം. മുഖ്യമന്ത്രിയുടെ ഫ്ലക്സിനു മുന്നില്‍ ഇടത് യൂണിയന്‍ ബോര്‍ഡ് സ്ഥാപിച്ചാണ് തര്‍ക്കത്തിന് കാരണം. പൊലീസ് ഇടപെട്ട് ഇടത് യൂണിന്‍റെ ബോര്‍ഡ് നീക്കി.

മുഖ്യമന്ത്രി വി.ഡി.സതീശന് സ്വാഗതം എന്നെഴുതി എന്‍.ജി.ഒ അസോസിയേഷന്‍ സ്ഥാപിച്ച ഫ്ലക്സിന് മുന്നിലാണ് റസിഡന്റ് കമ്മിഷണര്‍ക്ക് എതിരായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയഷന്‍റെ ബോര്‍ഡ് സ്ഥാപിച്ചത്. സസ്പെന്‍ഡ് ചെയ്ത അസിസ്റ്റന്‍റ് ലെയ്സണ്‍ ഓഫിസറെ തിരിച്ചെടുക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുഖം മറയ്ക്കുന്ന തരത്തിലാണ് ബോര്‍ഡ് വച്ചത് എന്നാരോപിച്ച് ഭരണപക്ഷ യൂണിന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ നേരിയ തോതില്‍ വാക്പോരും ആരംഭിച്ചു. 

തുടര്‍ന്ന് റസിഡന്‍റ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബോര്‍ഡ് നീക്കിയെങ്കിലും ഇടതു സംഘടന പ്രവര്‍ത്തകര്‍ തിരികെ കൊണ്ടുവച്ചു. ഇതോടെ അഡീഷണല്‍ റസിഡന്‍റ് കമ്മിഷണര്‍ നേരിട്ടെത്തി ബോര്‍ഡ് നീക്കാന്‍ നിര്‍ദേശിച്ചു. കേരള ഹൗസ് ഗെയ്റ്റിന് പുറത്തേക്ക് മാറ്റിയ ബോര്‍ഡ് പിന്നീട് പൊലീസ് എത്തി പരിസരത്തുനിന്നുതന്നെ മാറ്റി.

ENGLISH SUMMARY:

A controversy erupted at Kerala House in Delhi during Chief Minister V.D. Satheesan’s visit after a protest board installed by a Left-affiliated union allegedly covered a welcome banner put up in his honour. The issue led to a verbal confrontation between rival union workers before police intervened and removed the board. The protest reportedly included demands related to the reinstatement of a suspended Assistant Liaison O