cpi-internal-rift-over-nadapuram-defeat

അരനൂറ്റാണ്ട് പാര്‍ട്ടിക്കൊപ്പം നിന്ന നാദാപുരം മണ്ഡലം കൈവിട്ടതിനെച്ചൊല്ലി സിപിഐ കോഴിക്കോട് ജില്ലാകമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. മണ്ഡലത്തില്‍ പരിചയമില്ലാത്ത പി.വസന്തത്തെ സ്ഥാനാര്‍ഥിയാക്കിയതാണ് തോല്‍വിക്ക് ഇടയാക്കിയതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യയാണ് പി.വസന്തം. തോല്‍വിയുടെ ഉത്തരവാദിത്തവും മൊകേരി ഏറ്റെടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സത്യന്‍ മൊകേരിയെ കുടഞ്ഞതിനെക്കാള്‍ രൂക്ഷമായാണ് ജില്ലാനേതാക്കള്‍ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തെ വിമര്‍ശിച്ചത്. പി.വസന്തത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിട്ടും ബിനോയ് വിശ്വം ഇടപെട്ട് അവര്‍ക്കുതന്നെ സീറ്റ് നല്‍കുകയായിരുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നാദാപുരത്തെ തോല്‍വിയുടെ പ്രധാന ഉത്തരവാദി ബിനോയ് വിശ്വം തന്നെയാണെന്ന് ജില്ലാകമ്മിറ്റിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലാകെ ബിനോയ് വിശ്വത്തിന് പറ്റിയ തെറ്റുകള്‍ അംഗങ്ങള്‍ അക്കമിട്ടുനിരത്തി.

ഇന്നലെ ചേര്‍ന്ന സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിലും ബിനോയ് വിശ്വം തന്നെയായിരുന്നു വിമര്‍ശകരുടെ ഇര. തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ത്തന്നെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവ ചെവിക്കൊള്ളാന്‍ സംസ്ഥാനനേതാക്കള്‍ തയ്യാറായില്ല. എത്രയുംവേഗം തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ പൊതുജനം പ്രതികരിക്കുമെന്ന് പറഞ്ഞെങ്കിലും ഭരണവിരുദ്ധ വികാരമില്ലെന്നാണ് നേതൃത്വം വിലയിരുത്തിയത്. ആശാ സമരത്തോട് കുറച്ചുകൂടി പക്വതയോടെയും അനുകമ്പയോടെയും പെരുമാറണമായിരുന്നു. അതുണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ENGLISH SUMMARY:

Following the LDF's severe electoral setback, the CPI Kozhikode District Committee has turned into a warzone, with local leaders launching a direct assault on State Secretary Binoy Viswam and Assistant Secretary Satyan Mokeri over losing the historic Nadapuram constituency. Committee members sharply noted that fielding P. Vasantham—who is the wife of Satyan Mokeri and had zero local familiarity—shattered the party's half-century-old dominance in the region, demanding that Mokeri personally accept strategic accountability for this nepotistic failure. The local panel heavily indicted Binoy Viswam, revealing that the state headquarters intentionally bypassed the district committee’s explicit negative feedback to forcefully allot the seat to Vasantham. Angered cadres added that top leadership failed to read the massive anti-incumbency waves, choosing to ignore warning signs from past local body elections while remaining callously indifferent to prominent public agitations like the Asha workers' protests. This massive outburst within the second-largest coalition partner highlights that the post-election factional crisis in Kerala's left front is expanding rapidly beyond the CPM.