ലോകത്തെ ഏറ്റവും വലിയ റയില്‍വേ ശ്യംഖലയാണ് ഇന്ത്യന്‍ റയില്‍വേ. പക്ഷേ പരിപാലനത്തിന്റെ കാര്യത്തില്‍ വളരെ മോശം. ഉത്തമ തെളിവാണ് കോഴിക്കോട് കണ്ടത്. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ക്ലോക് ടവര്‍ ഇടിഞ്ഞുവീണു. കെട്ടിടം നല്ല സ്ഥിതിയിലല്ലെന്ന് തിരിച്ചറിഞ്ഞ് ആളുകളെ നേരത്തെ നിയന്ത്രിച്ചത് കൊണ്ടുമാത്രം ആളപായമുണ്ടായില്ല. ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.  സ്റ്റേഷന്‍ നവീകരണമൊക്കെ എത്ര പണ്ടേ നടക്കേണ്ടതായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്റ്റേഷനുകള്‍ കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ റയില്‍വേ സ്റ്റേഷനുകള്‍ എത്രമാത്രം പിന്നോട്ടോടുകയാണെന്ന് വൃക്തമാകൂ. 

ENGLISH SUMMARY:

Indian Railways faces significant maintenance challenges, as evidenced by a recent clock tower collapse at Kozhikode railway station. Urgent station renovations are needed across India to prevent future incidents and improve safety standards.