Untitled design - 1

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക് ടവര്‍ ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. തിരു.പുരം ജനശതാബ്ദി കല്ലായിയില്‍ നിന്ന് പുറപ്പെടും. ഏറനാട് ഒന്നരയും നേത്രാവതി മൂന്നും മണിക്കൂര്‍ വൈകുന്നു. കൊച്ചുവേളി–ഭാവ്നഗര്‍ എക്സ്പ്രസ് നാളെ 7.30നേ പുറപ്പെടൂ. യശ്വന്ത്പൂര്‍ എക്സ്പ്രസ് വെസ്റ്റ് ഹില്ലില്‍ നിന്ന് പുറപ്പെടും. കോഴിക്കോട് ഗതാഗതം നാലാം പ്ലാറ്റ്ഫോമിലൂടെ മാത്രമായിരിക്കും.

 

ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്. ആളുകളെ നേരത്തെ തന്നെ നിയന്ത്രിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായമോ ആര്‍ക്കും പരുക്കോ ഇല്ല. അപകടത്തെ തുടര്‍ന്ന് 1,2,3 പ്ലാറ്റ്ഫോമുകളിലെ വൈദ്യുതി വിച്ഛേദിച്ചു. കെട്ടിടത്തിന്‍റെ അപകടാവസ്ഥ സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പി.എ.മുഹമ്മദ് റിയാസ് എം.എല്‍.എ ആരോപിച്ചു. റെയില്‍വേ സ്റ്റേഷന്‍ നവീകരണം ഇഴഞ്ഞുനീങ്ങുന്നതിന്‍റെ ദുരന്തഫലമാണ് കോഴിക്കോട്ട് സംഭവിച്ചതെന്ന് കെ.ജയന്ത് എം.എല്‍.എ. വിമര്‍ശിച്ചു. പൈലിങ്ങിന് മുന്‍പേ കെട്ടിടങ്ങള്‍ നവീകരിക്കേണ്ടതായിരുന്നുവെന്ന് ജയന്ത് പറഞ്ഞു

ENGLISH SUMMARY:

Kozhikode clock tower collapse has caused significant train delays across Kerala. Passengers are advised to check updated schedules as disruptions are expected to continue.