Untitled design - 1

ഇടത് സവാരിയയുടെ ബന്ധുക്കള്‍, സവാരിയ (വലത്)

TOPICS COVERED

ഉസ്ബക്കിസ്ഥാനിൽ സഹപാഠി കൊലചെയ്ത ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥി സാവരിയ ബസന്ത് നേരിട്ടത് ക്രൂരപീഡനം. ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ടെന്ന് ബന്ധുക്കൾ. നെഞ്ചത്ത് പലതവണ ആഞ്ഞു ചവിട്ടിയതിന്റെ പാടുകളുണ്ട്. പ്രതി മലപ്പുറം സ്വദേശി സദറുൽ അനം മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന് പൊലീസിനോട് സഹപാഠികൾ പറഞ്ഞതായി ബന്ധുക്കൾ. പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തി. 

 

ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ട സാവരിയയും പ്രതി സദറുൾ അനവും. കോളജിൽ ഹോസ്റ്റൽ സൗകര്യം കുറവായതിനാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഹോസ്റ്റലിലായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്ച രാവിലെ സാവരിയ ഗുരുതരാവസ്ഥയിലാണെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ മരിച്ച വിവരം അറിയിച്ചു. സാവരിയുടെ ശരീരം മുഴുവൻ മുറിവേറ്റ പാടുകളാണ്. ഹോസ്റ്റലിൽ വെച്ച്  ദിവസങ്ങളോളം സദറുൽ അനം പെൺകുട്ടിയെ ക്രൂരമായാ മർദ്ദിച്ചിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം സഹപാഠികൾ അവിടുത്തെ പോലീസിനെ അറിയിച്ചിട്ടുണ്ട് 

 

ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചത് മാത്രമല്ല മരണകാരണം. പ്രതിയുടേത് പെട്ടെന്നുള്ള പ്രകോപനവും അല്ല. ബുഖാറ പോലീസ് കാര്യമായി അന്വേഷണം നടത്തിയിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കേണ്ടതിനാൽ അതിനുള്ള ശ്രമത്തിലായിരുന്നു. പ്രതിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. 

 

പ്രതി സദറുൽ അനം സാവരിയയെ മതപരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും പെൺകുട്ടി ഇതിന് വഴങ്ങിയില്ല എന്നും കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നു 

പ്രതി സദറുൽ അന്നത്തിനെതിരെ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലാണ്. ക്രൂരമായി സവരിയയെ കൊലപ്പെടുത്തിയ പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടരുതെന്ന ഉദ്ദേശത്തിലാണ് ഇവിടെ പരാതി നൽകിയത്. നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മറ്റു തുടർനടപടികൾ. വണ്ടാനം മെഡിക്കൽ കോളേജിലെ റീ പോസ്റ്റുമോർട്ടത്തിനുശേഷം ഹരിപ്പാട്ടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. 

ENGLISH SUMMARY:

Uzbekistan medical student murder of Savaria Basanth highlights the brutal assault faced by the Haripad native. Relatives reported severe injuries and signs of repeated kicks to the chest, indicating a prolonged period of cruelty by her classmate.