രാജ്യത്ത് തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് ഹാൻഡിൽ തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ദേശസുരക്ഷയെ അപകടത്തിലാക്കുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് ഐ.ബി. റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ എത്തിയാല്‍ ഉടന്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്കെ ആരോപിച്ചു
ഒരാഴ്ചമാത്രം പ്രായമായ കോക്രോച്ച് ജനതാ പാര്‍ട്ടി തുടര്‍ച്ചയായി പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്നും ഇത്രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും എന്നുമാണ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. യുവാക്കളാണ് ഫോളോവേഴ്സില്‍ അധികമെന്നതും ഐ.ബി. കണക്കിലെടുത്തു. എക്സില്‍ 90,000 ഫോളോവേഴ്സ് ആയപ്പോള്‍തന്നെ ഐ.ടി. മന്ത്രാലയം ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നുവെന്ന് യു.എസിലുള്ള സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്കെ ആരോപിച്ചു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം തുടരുകയാണ് സി.ജെ.പി. വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ലഭിക്കുന്നു. സി.ജെ.പിയുടെ വളര്‍ച്ച കൗതുകകരമാണെന്നും എക്സ് അക്കൗണ്ട് മരവിപ്പിച്ചത് ബുദ്ധിശൂന്യതയാണെന്നും ശശി തരൂര്‍ പറഞ്ഞു. ടി.എം.സി നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ എന്നിവരും പിന്തുണയുമായി എത്തി. CJP കേരളംമഹാരാഷ്ട്രബംഗാൾ എന്നിങ്ങനെ 50ലധികം അക്കൗണ്ടുകൾ നിലവിലുണ്ട്.