പിളര്‍പ്പിലേക്ക് നീങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യസഭാംഗം പ്രകാശ് ചിക് ബരൈക് രാജിവച്ചു. പാര്‍ട്ടിയുടെ പേരിനായി വിമതര്‍ അവകാശവാദം ഉന്നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. രാജ്യസഭാംഗത്വം രാജിവയ്ക്കുന്ന മൂന്നാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് പ്രകാശ് ചിക് ബരൈക്. 

ഇതോടെ സഭയില്‍ പാര്‍ട്ടിയുടെ അംഗബലം പത്തായിക്കുറഞ്ഞു. നേരത്തെ സുഖേന്ദു ശേഖര്‍ റേയും സുഷ്മിത ദേവും രാജിവച്ചിരുന്നു. ജനവിധി അംഗീകരിച്ചാണ് രാജിയെന്നു പ്രകാശ് ബരൈക് പറഞ്ഞു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞു. ടി.എം.സി.യുടെ മൂന്ന് രാജ്യസഭാംഗങ്ങള്‍ കൂടി കൂടി രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. 

ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ 20 എം.പിമാര്‍ ഒപ്പിട്ട കത്ത് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ബംഗാള്‍ നിയമസഭയില്‍ 64  എല്‍.എമാര്‍ വിമത പക്ഷത്താണ്. അതിനിടെ തങ്ങളാണ് യഥാര്‍ഥ ടി.എം.സിയെന്ന് അവകാശപ്പെടാന്‍ ഒരുങ്ങുകയാണ് വിമതര്‍. പാര്‍ട്ടി പേരും ചിഹ്നവും അടക്കം ആവശ്യപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ പിളര്‍പ്പ് കോടതികയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

ENGLISH SUMMARY:

Trinamool Congress is heading towards a split with ongoing resignations from key members. Rajyasabha member Prakash Chik Baraik has resigned, marking the third TMC Rajya Sabha member to do so recently.