പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് എം.വി.ഗോവിന്ദന്‍. പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനമെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.

 

അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്നുമുതൽ താഴെത്തട്ടിലേക്ക് സിപിഎം. ഏരിയ കമ്മിറ്റിയിൽ ഉള്ള വിലയിരുത്തൽ ആണ് ഇന്ന് ആരംഭിക്കുന്നത്. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രൂക്ഷമായ വിമർശനമാണ് ഇന്നലെ അവസാനിച്ച വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉണ്ടായത്. നേതൃത്വത്തിന്റെ പരാജയവും ഭരണവിരുദ്ധ വികാരവും ധാർഷ്ട്യവും ശരീരഭാഷയും എല്ലാം പരാജയത്തിന് കാരണമായി എന്നാണ് ജില്ലാ കമ്മിറ്റികളിൽ ഉയർന്ന വിമർശനം.

 

ഏരിയ കമ്മിറ്റികളിലെ ചർച്ചകളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കും. എന്നാൽ താഴെത്തട്ടിൽ പ്രവർത്തനം വേണ്ട രീതിയിൽ നടന്നില്ലെന്ന് സംശയം ഉയർത്തുന്ന ചോദ്യാവലി ഏരിയ കമ്മിറ്റി യോഗങ്ങൾക്കു മുമ്പ് സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ട്. സർക്കാരിൻറെ ഗുണം ഫലങ്ങൾ അനുഭവിച്ചവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചിരുന്നോ ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയെപ്പോലെ ഏരിയ കമ്മിറ്റികളിലും രൂക്ഷമായ വിമർശനങ്ങള്‍ ഉയരാൻ സാധ്യതയുണ്ട്. 

ENGLISH SUMMARY:

CPI(M) state secretary M.V. Govindan clarified that the party will not reconsider its decision to appoint Pinarayi Vijayan as the Leader of the Opposition. He said the Politburo had approved the move and dismissed reports of internal criticism as media speculation.