kerala-assembly

16ാം കേരള നിയമസഭ ഇന്ന് നിലവിൽ വരും. തിരഞ്ഞെടുക്കപ്പെട്ട 140 പേരും എംഎല്‍എമാരായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 9 മണിക്ക് സത്യപ്രതിജ്‌ഞ ആരംഭിക്കും. പ്രോടെം സ്പീക്കർ ജി.സുധാകരനാണ് എംഎല്‍എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. 

 തിരുവഞ്ചൂർ രാധാകൃഷ്ണനും ജി.സുധാകരനുമാണു സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങൾ. ജി.സുധാകരനോടു സംസാരിച്ച ശേഷമാണ് അദ്ദേഹത്തെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്കു മന്ത്രിസഭ നിയോഗിച്ചത്. മറ്റ് അംഗങ്ങളെ പ്രതിജ്ഞ ചൊല്ലിക്കുക മാത്രമാണ് പ്രോടെം സ്പീക്കർ എന്ന നിലയിലെ ഉത്തരവാദിത്തം. സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിൽക്കുന്നവർക്ക് പിന്നീട് സ്പീക്കറുടെ ചേംബറിലെത്തി പ്രതിജ്ഞ ചെയ്ത് എംഎൽഎ ആകാം. എന്നാൽ, ഇന്ന് പ്രതിജ്ഞ ചെയ്യാത്തവർക്ക് 22നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാകില്ല.

ENGLISH SUMMARY:

The historic 16th Kerala Legislative Assembly is officially set to constitute today as all 140 newly elected legislators assemble to take their oaths as Members of the Legislative Assembly (MLAs). The high-profile swearing-in ceremony will commence promptly at 9:00 AM inside the state assembly hall in Thiruvananthapuram. Senior politician G. Sudhakar, who has been designated as the Pro-tem Speaker for the session, will administer the oath of office to the incoming representatives. The oath-taking process will follow a strict alphabetical order, allowing each chosen representative to formally assume their legislative responsibilities. Following this foundational ceremony, the newly formed house will transition into subsequent sessions to democratically elect its permanent Speaker and Deputy Speaker for the upcoming governance term.