Untitled design - 1

TOPICS COVERED

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു. ഭൗതികദേഹം തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയിൽ. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം നിയമസഭാ  റിപ്പോർട്ടിങ്ങിൽ ഏറെ പ്രാഗൽഭ്യം തെളിയിച്ചു 'കേരള നിയമസഭ ചരിത്രവും ധർമവും' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY: