Untitled design - 1

ജി. സുധാകരന്‍ എം.എല്‍.എ പദവി ഉപയോഗിച്ച് പാര്‍ട്ടിയെ കരിവാരിത്തേക്കുന്നെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം. സി.പി.എമ്മിന്റെ ചോരയും നീരും ഊറ്റി വളര്‍ന്ന് സ്ഥാനമാനംനേടി. നാലു വെള്ളിക്കാശിന് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു. സഹോദരന്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞു. വലതുപക്ഷ രാഷ്ട്രീയത്തില്‍ നല്ലപിള്ള ചമയുന്നെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

 

Also Read: പിണറായി വിജയനും എം.വി.ഗോവിന്ദനും അതിരൂക്ഷ വിമര്‍ശനം; മകന്‍പോലും വിമര്‍ശിച്ചെന്ന് ഗോവിന്ദന്‍


അതേസമയം, മുന്‍മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഎം ജില്ലാ കമ്മിറ്റികളില്‍ അതിരൂക്ഷ  വിമര്‍ശനം നേരിടേണ്ടി വന്നു. പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമാണെന്ന് തിരുവന്തപുരം ജില്ല കമ്മിറ്റിയില്‍   അംഗങ്ങള്‍ തുറന്നടിച്ചു.  വാർത്താസമ്മേളനങ്ങളിലെ തന്‍റെ  ശരീരഭാഷ ശരിയല്ലെന്നും വീട്ടില്‍ തന്‍റെ മകന്‍ പോലും വിമര്‍ശിച്ചെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ സമ്മതിച്ചു 

 

തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഭയമില്ലാതെ തുറന്ന് വിമര്‍ശിക്കാമെന്നുള്ള പാര്‍ട്ടി നിലപാട് പിണറായി വിജയനെയും എം വി ഗോവിന്ദനെയും കടന്നാക്രമിക്കാനുള്ള ആയുധമാക്കുകയാണ് പാര്‍ട്ടി സഖാക്കള്‍. ഭരണവിരുദ്ധവികാരവും പിണറായിയുടെ ധാര്‍ഷ്യട്യവുമാണ് ഇത്രയും തോല്‍പ്പിച്ചതെന്ന് തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ കടന്നാക്രമുണ്ടായി. ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണ് . വീട്ടിൽ പോയി ചോദിക്കാന്‍  പറയുന്നതിന് പല അർത്ഥങ്ങളുണ്ട്. സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞു. 

 

വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്താത് തിരിച്ചടി എന്ന് ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ കുറ്റപ്പെടുത്തലുണ്ടായി. വെള്ളാപ്പള്ളിയെ സംരക്ഷിച്ചത് ന്യൂനപക്ഷ വോട്ട് ചോര്‍ച്ചയുണ്ടാക്കി. 

ഇതൊക്കെ ജനവികാരം എതിരാക്കിയ ഘടകങ്ങളാണ് . മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അതിരൂക്ഷ വിമർശനമാണ് തിരുവനന്തപുരത്ത്  ഉയര്‍ന്നത്. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് . സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ലെന്ന് കുറ്റപ്പെടുത്തലുണ്ടായി.  മന്ത്രി  എം.ബി രാജേഷും വീണ ജോര്‍ജും  പൂർണ പരാജയമായിരുന്നുവെന്നു എന്നും വിമര്‍ശനം വന്നു .  

 

പാര്‍ട്ടി കമ്മിറ്റികളില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ശരിയാണെന്ന് തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയില്‍ എം വി ഗോവിന്ദന്‍ സമ്മതിച്ചു.  ശരീരഭാഷ ശരിയല്ലെന്ന് തന്‍റെ മകന്‍ പോലും വിമര്‍ശിച്ചിട്ടുണ്ട്. കണ്ണാടിയില്‍ നോക്കണമെന്നും വാര്‍ത്താസമ്മേളനത്തിന് ശേഷം അതു കണ്ടുനോക്കണമെന്നും മകന്‍ ഉപദേശിച്ചതായും എം വി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദ്യം ചോദിക്കുന്നത് നിര്‍ത്തിയെന്നും കൂടുതൽ പക്വതയോടെ പെരുമാറുമെന്നും സംസ്ഥാന സെക്രട്ടറി തിരുവനന്തപുരത്തെ  പാര്‍ട്ടി കമ്മിറ്റിയില്‍ ഉറപ്പ് നല്‍കി

ENGLISH SUMMARY:

G. Sudhakaran is being criticized by the CPM for allegedly tarnishing the party's image. The party alleges that he has betrayed them for personal gain and fabricated stories.