നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീണ്ടും പൊതുവേദികളിൽ സജീവമായി . തിരഞ്ഞെടുപ്പിന് ശേഷം പരിപാടികളിൽ നിന്ന് വിട്ടുനിന്ന പിണറായി കണ്ണൂരിൽ പി.ജയരാജന്‍റെ പുസ്‌തക പ്രകാശനത്തിലടക്കം വിവിധ പരിപാടികളിൽ പങ്കെടുത്തു. വർഗീയതയെ എതിർക്കുന്നത് എതെങ്കിലും മതത്തെ എതിർക്കലല്ല എന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാൻ ശ്രമം നടക്കുന്നു എന്നും പുസ്തക പ്രകാശന പരിപാടിയിൽ പിണറായി പറഞ്ഞു.
ഇന്നലെ മുതലാണ് പിണറായി വിജയൻ പരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയത്. കണ്ണൂരിൽ രണ്ടിടങ്ങളിൽ പാർട്ടി പരിപാടികളിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി ഇന്നലെ പാർട്ടി പ്രവർത്തകരുടെ വീടുകളും സന്ദർശിച്ചിരുന്നു. ഇന്നും രണ്ട് പരിപാടികളിൽ പിണറായി വിജയൻ എത്തി. സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്‍റെ "സനാതനികളുടെ ഹിന്ദുത്വ വഴികൾ. " എന്ന പുസ്‌തകം പിണറായി പ്രകാശനം ചെയ്തു
മതത്തെയും വർഗീയതയും വേർതിരിച്ച് കാണണമെന്നും തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത എന്ന കെ.കെ.രാഗേഷിന്‍റെ പ്രസ്താവന ഒരു വിഭാഗത്തിന് എതിരെ എന്നാക്കി മാറ്റാൻ ശ്രമം നടന്നു എന്നും പിണറായി വിജയൻ. നൽകുന്ന പരിപാടിയിലും പിണറായി പങ്കെടുത്തു. പരിപാടിയിൽ സൗകര്യ കുറവിനെതിരെ ലളിതമായി മുൻ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.