കോഴിക്കോട് പെരുവയലില്‍ അങ്കണവാടി ജീവനക്കാരിക്ക് നേരെ പഞ്ചായത്ത് അംഗം ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. പെരുവയല്‍ പഞ്ചായത്ത് അംഗം എം.എം.പ്രസാദിനെതിരെയാണ് ആരോപണം. കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

ഈ മാസം ഏഴിനാണ് കേസിന് ആസ്‌പദമായ സംഭവം. പെരുവയല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡ് അംഗമായ പ്രസാദ്  ലൈംഗിക ഉദ്ദേശ്യത്തോടെ കൈയില്‍ കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. അങ്കണവാടിയില്‍ മറ്റുജീവനക്കാരില്ലാത്ത സമയത്തായിരുന്നു അതിക്രമം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎമ്മില്‍ നിന്നും പ്രസാദിനെ പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചു.

​

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീലചുവയോടെ സംസാരിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ പ്രസാദ് ഒളിവില്‍ പോയെന്നാണ് വിവരം. ​കുന്നമംഗലം ഏരിയകമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളാണ് പ്രസാദ് വഹിച്ചിരുന്നത്. പ്രസാദിന്‍റെ രാജി ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരും യുഡിവൈഎഫ് പ്രവര്‍ത്തകരും പെരുവയല്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

ENGLISH SUMMARY:

A CPM panchayat member in Kozhikode’s Peruvayal has been accused of harassing an Anganwadi worker. Police have registered a case against M.M. Prasad, who is reportedly absconding after the complaint. The CPM has expelled him from the party, while Anganwadi workers and UDF activists staged protests demanding his resignation.