അധികാരമേല്‍ക്കാന്‍ പ്രാര്‍ഥിച്ചൊരുങ്ങിയാണ് പല മന്ത്രിമാരും എത്തിയത്. നേരം വെളുത്തപ്പോള്‍ മുതല്‍ ആശംസകളുമായി സമുദായ പ്രമുഖരുമെത്തി.രാഷ്്ട്രീയം മാറ്റിവച്ച സൗഹൃദക്കാഴ്ചകള്‍ക്കും തലസ്ഥാനം സാക്ഷിയായി.
കന്റോണ്‍മെന്റ് ഹൗസില്‍ നിയുക്തമുഖ്യമന്ത്രിയെ കാണാന്‍ അകത്തും പുറത്തും വന്‍ തിരക്ക്. ഇതിനിടെ ക്രൈസ്തവ സഭാ നേതൃത്വം വി.ഡിയെ കാണാനെത്തി.ആശംസകള്‍ നേര്‍ന്ന്എംഎല്‍എമാരും.പ്രാര്‍ഥനയ്ക്കുശേഷം സ്റ്റേഡിയത്തിലേക്ക് ഇറങ്ങി ലീഗ് നേതാക്കള്‍അച്ഛന്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് പേര് കേള്‍പ്പിക്കണമെന്നാണ് ആഗ്രഹമെന്ന് വി.ഡി.സതീശന്റെ മകള്‍ ഉണ്ണിമായ.പ്രാതിനിധ്യം ലഭിക്കാത്തതിന് ലത്തീന്‍സഭയ്ക്കുണ്ടായ പ്രതിഷേധം സഭാംഗംകൂടിയ എം. വിന്‍സെന്റ് എംഎല്‍എ പാര്‍ട്ടിക്കുവേണ്ടി പ്രതിരോധിച്ചു സന്ദീപ് വാര്യര്‍ യുഡിഎഫിനെ ഉപമിച്ചത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനോട്. കൂകൂട്ടുകാരനായ സി.പി.ജോണിന്റെ സത്യപ്രതിജ്ഞ നേരിട്ട് കാണാനെത്തിയത് വിരുദ്ധചേരിക്കാര്‍ . സിപിഎം നേതാവ് സുരേഷ് കുറുപ്പും ബിജെപി നേതാവ് എം.എസ് .കുമാറും കാലാവസ്ഥകൂടി അനുകൂലമായതോടെ പ്രവര്‍ത്തകരെക്കൊണ്ട് സ്റ്റേഡിയവും വഴികളും നിറഞ്ഞു. രാഹുലിനെയും പ്രിയങ്കയെയും വിമനത്താവളത്തില്‍ വി.ഡി.സതീശന്‍ നേരിട്ടെത്തി സ്വീകരിച്ചു.