aishwarya-chandran-cm-photo-controversy

നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയ്ക്ക് താഴെ തെസ്നി ഖാനിട്ട കമന്‍റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രൻ. അവരുടെ  വസ്ത്രധാരണത്തെ രൂക്ഷ ഭാഷയില്‍ വിമർശിച്ചുകൊണ്ടാണ് തെസ്നി ഖാന്‍ കമന്‍റിട്ടിരിക്കുന്നത്. 

മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്റ്റാൻഡേർഡുള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചു വേണം വരാനെന്നാണ് താരം കമന്റിട്ടത്.  ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.’ തെസ്നി ഖാന്‍ കമന്‍റിട്ടു. 

കമന്റിൽ പിന്തുണ അറിയിച്ചും വിയോജിപ്പുമായും നിരവധി പേർ രംഗത്തെത്തി. കൊച്ചിയിൽ  സ്വർണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയതാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയും വൈറലാണ്. ഇതിലാണ് നടി തെസ്നി ഖാൻ കമന്റ് ചെയ്തിരിക്കുന്നത്.  

ENGLISH SUMMARY:

Actress Aishwarya Chandran's photo with the Chief Minister has sparked a debate after Thesni Khan's comment criticizing her attire. The incident highlights discussions around public appearances and appropriate dress codes for formal events.