ഒരുകാലത്ത് മലയാള സിനിമയുടെ പ്രണയ നായകനായിരുന്ന നടന്‍ മോഹന്‍ ശര്‍മ ഇന്ന് വൃദ്ധസേവാശ്രമത്തിലെ ഒരുമുറിയില്‍ ഒറ്റപ്പെട്ട് ജീവിക്കുകയാണ്. നാല്‍പതോളം മലയാള സിനിമയില്‍ അഭിനയിച്ച മോഹന്‍, സിനിമ നിര്‍മാതാവും സംവിധായകനുമായിരുന്നു.
ചെന്നൈ തിരുവള്ളൂര്‍ നന്ദിയമ്പാക്കത്തെ വൃദ്ധ സേവാശ്രമത്തില്‍ കഴിയുന്ന മോഹന്‍ ജീവിതം തള്ളിനീക്കാന്‍ സഹായം തേടുകയാണ്.
നെല്ലിലെ മല്ലന്‍, ചട്ടക്കാരിയിലെ ശശി രാഗത്തിലെ മധുസൂദനന്‍ മലയാളത്തിന് അനശ്വര കാമുകന്മാരെ സമ്മാനിച്ച ആ നടനിന്ന് ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ബദ്ധപ്പാടിലാണ്. സിനിമ നിര്‍മാണം ജീവിതം തകര്‍ത്തു, രോഗം പിടിപ്പെട്ടു. കാലിന് ഗുരുതര ശസ്ത്രക്രിയയും വേണ്ടി വന്നു. അങ്ങനെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു മോഹന്‍ പറയുന്നു.
സുവര്‍ണകാലത്തെ പറ്റിചോദിച്ചപ്പോള്‍, പഴയതിനെക്കുറിച്ചോര്‍ക്കാന്‍ മാത്രമല്ലേ പറ്റുയെന്ന് മറുപടി. ആരോഗ്യവും സാമ്പത്തികവും മോശമായപ്പോള്‍ സുഹൃത്തുക്കളാണ് മോഹനെ ഇവിടേയ്ക്ക് എത്തിച്ചത്. മൂന്നുമാസമായി വൃദ്ധസേവാശ്രമത്തില്‍ കഴിയുന്നു. ഭക്ഷണവും താമസും സൗജന്യമായി ലഭിക്കും. മരുന്നിനുള്ള പണം കണ്ടെത്തണം. മോശം അവസ്ഥ അറിഞ്ഞ് പലരും വിളിക്കുന്നുണ്ടെന്നും രജനികാന്ത് ഒരുലക്ഷം രൂപ നല്‍കിയെന്നും മോഹന്‍ പറയുന്നു. പോയസ് ഗാര്‍ഡനില്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വീടിനടുത്തായിരുന്നു മോഹന്റെ വീട്. സാമ്പത്തിക ബാധ്യതയേറിയപ്പോള്‍ അതും നഷ്ടമായി. ജര്‍മനിയിലുള്ള മകന്റെ അറിവോടെയാണ് ഇപ്പോള്‍ വൃദ്ധസേവാശ്രമത്തില്‍ കഴിയുന്നത്.