k-muraleedharan-2

പുതിയ സർക്കാരിൽ ആരോഗ്യ വകുപ്പിന്റെയും ദേവസ്വത്തിന്റെയും ചുമതലകൾ ഏറ്റെടുക്കാൻ ഒരുങ്ങി നിയുക്ത മന്ത്രി കെ.മുരളീധരന്‍. വെല്ലുവിളി നിറഞ്ഞ വകുപ്പുകളാണെന്നും മികച്ച രീതിയില്‍കൊണ്ടുപോകുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നിലനിന്നിരുന്ന ദുർഭരണം അവസാനിക്കുമെന്നും മികച്ച ഭരണം കാഴ്ചവയ്ക്കാൻ പുതിയ മന്ത്രിസഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന ചെറിയ സംശയങ്ങൾ എല്ലാം ഇപ്പോൾ മാറിയെന്നും വെല്ലുവിളികൾ നിറഞ്ഞ രണ്ട് പ്രധാന വകുപ്പുകൾ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. 

മികച്ച ഒരു ടീമാണ് പുതിയതായി അധികാരത്തിൽ വരുന്നത്. ഗവർണറുടെ ഔദ്യോഗിക വിജ്ഞാപനം വന്നതിന് ശേഷം മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഏൽപ്പിച്ച വകുപ്പുകൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രദർശനത്തിന് ശേഷം പാർട്ടി പ്രവർത്തകർക്കൊപ്പം മടങ്ങവെയാണ് കെ.മുരളീധരന്‍ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

പുതിയ ചുമതലകൾ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും മുരളീധരന്‍ പ്രതികരിച്ചു. മികച്ച ഭരണം കാഴ്ചവയ്ക്കാൻ സാധിക്കുന്ന നല്ലൊരു ടീമാണ് ഇപ്പോൾ ഉള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Minister-designate K. Muraleedharan is preparing to take charge of the Health and Devaswom departments in the new government. He said that both are challenging portfolios and assured that they would be managed effectively. Muraleedharan stated that the misgovernance which existed in the state over the past ten years would come to an end and expressed confidence that the new cabinet would deliver good governance.