മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്ന് ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മൻ മന്ത്രിയാകാത്തതില്‍ പരിഭവമില്ലെന്ന് ഓർത്തഡോക്സ് സഭ. എന്നാല്‍ പ്രതിഷേധമുണ്ടെന്നായിരുന്നു പുതുപ്പള്ളിക്കാരുടെ പ്രതികരണം.
സഭയുടെ അംഗമായതുകൊണ്ട് മന്ത്രിയാകണമെന്നില്ല. പക്ഷേ ചാണ്ടി ഉമ്മൻ എന്ന വ്യക്തി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തണം. ചാണ്ടിയുടെ കാര്യത്തില്‍ ജനമനസ് മനസിലാക്കിയോയെന്ന് സംശയമെന്നും ഓര്‍ത്തഡോക്സ് സഭ
എന്നാല്‍ ചാണ്ടിയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞയ്ക്ക് നില്‍ക്കാതെ പോകാന്‍ തുടങ്ങിയ പ്രവര്‍ത്തകരെ ചാണ്ടി സമാധാനിപ്പിച്ചു.ചടങ്ങിന് വേദിയിയലെത്തിയ ചാണ്ടി ഉമ്മന് വലിയ കയ്യടിയാണ് ലഭിച്ചത്.