leaur--0

മുസ്​‌ലിം ലീഗ് മന്ത്രിമാരെയും വകുപ്പുകളും ഇന്ന് വൈകിട്ട് തീരുമാനിക്കും.ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച ചർച്ചകളിലും ധാരണയുണ്ടാകും. നാളെ രാവിലെയാവും പ്രഖ്യാപനം. മുസ്​‌ലിം ലീഗ് ലീഗ് മുൻപ്  കൈവശം വച്ച വകുപ്പുകളെല്ലാം ഇപ്രാവശ്യവും തുടരാനാണ് തീരുമാനം. കൂടുതൽ എംഎൽഎമാരുള്ള കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാധിനിത്യം വേണമെന്ന സമ്മർദ്ദം അവസാന നിമിഷവും ലീഗിന് തലവേദനയാകുന്നുണ്ട്. അവസാന നിമിഷവും ലീഗ് പട്ടികയിൽ ട്വിസ്റ്റിന് സാധ്യതയുണ്ട്. മന്ത്രിരായി പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെഎം ഷാജി എന്നിവർക്കൊപ്പം . കളമശ്ശേരിയിൽ നിന്ന് വിജയിച്ച വി ഇ അബ്ദുൽ ഗഫൂറിൻ്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. മധ്യകേരളത്തിൽ നിന്ന് ഒരു മന്ത്രി വേണമെന്ന് ആവശ്യം ഉയർന്നതോടെയാണ് മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ മകനായ വി. ഇ. അബ്ദുൽ ഗഫൂറിനെ പരിഗണിക്കുന്നത്. ആറ്  എംഎൽഎമാലുള്ള കോഴിക്കോട് നിന്ന് ഒരാളെ പരിഗണിക്കണമെന്ന് ആവശ്യം ശക്തമാണ്. പാറക്കൽ അബ്ദുള്ള അല്ലെങ്കിൽ എം എ റസാഖ് തുടങ്ങിയ പേരുകളാണ് കോഴിക്കോട് നിന്ന് മുന്നിലുള്ളത്. മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്തി ഭൂരിപക്ഷത്തോടെ ജയിച്ച എ കെ എം അഷ്റഫിനെ പരിഗണിക്കണമെന്ന്

 ആവശ്യവുമുയർത്തിയിരുന്നു. മലപ്പുറത്ത് നിന്നുള്ള ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടിയും സമ്മർദ്ദമുണ്ട്. മുതിർന്ന നേതാവായ എംകെ മുനീറിന് ഒരു ക്യാബിനറ്റ് പദവി ഉറപ്പാക്കണമെന്ന ആവശ്യവും മന്ത്രിസഭ ചർച്ചകൾക്ക് ഒപ്പം നടക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി പദവി അനാവശ്യ ചർച്ചകൾക്ക് ഇടയാകുമോ എന്ന ആശങ്കയുമുണ്ട്.