kcvenu-00000

മന്ത്രി സ്ഥാനങ്ങൾക്കായി കെ.സി പക്ഷം കലാപമുയർത്തില്ല.അതേസമയംഅർഹിക്കുന്ന പ്രാതിനിധ്യം ഉറപ്പിച്ചെടുക്കാൻ തിരക്കിട്ട നീക്കങ്ങൾ ആണ് തിരുവനന്തപുരത്തെ കെ സി വേണുഗോപാലിന്റെ വീട്ടിൽ നടക്കുന്നത്.  രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയുടെ കാലത്ത് കെസി വേണുഗോപാലിന് പിന്തുണയും ഐക്യദാർഢ്യവുമായി വീട്ടിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കാണ്.

കെ സി വേണുഗോപാലിന് എതിരെ ആസൂത്രിതമായ സൈബർ ആക്രമണം ഉണ്ടായി എന്നും അതിനെതിരെ കർശനം നടപടി വേണമെന്നുമാണ് നേതാക്കളുടെ വികാരം.മന്ത്രിസഭയിലേക്ക് സ്വാഭാവികമായി പരിഗണിക്കുന്ന മിക്ക പേരുകളും തനിക്കൊപ്പം നിൽക്കുന്നവരുടെതാണ്. അതിനാൽ വലിയ ഏറ്റുമുട്ടലുകൾ ഇല്ലാതെ അന്ന പിന്തുണക്കുന്നവർക്ക് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പിക്കാം എന്നാണ് കെ സി വേണുഗോപാൽ കരുതുന്നത്. എങ്കിലും ചില പേരുകൾ നിർബന്ധമായും ഉണ്ടാകണം എന്ന താൽപര്യം കെ സി പക്ഷത്തിനുണ്ട്.

വണ്ടൂർ എംഎൽഎ എ പി അനിൽകുമാർ, കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ് എന്നീ പേരുകളിലാണ് ഈ താൽപര്യം. അതിനുവേണ്ടിയുള്ള നീക്കങ്ങൾ തിരുവനന്തപുരത്തെ കെസിയുടെ വീട് കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ്, എംപിമാരായ എം കെ രാഘവൻ, ആൻ്റോ ആൻറണി തുടങ്ങി നിരവധി നേതാക്കളാണ് വീട്ടിലെത്തി കെസി വേണുഗോപാലിനെ കണ്ടത്.രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന കെ സി  വേണുഗോപാലിനോടുള്ള കൂറും പിന്തുണയും അറിയിക്കുന്നതിനാണ് മിക്ക നേതാക്കളും എത്തുന്നത്.

VD സതീഷന്റെ മന്ത്രിസഭാ രൂപീകരണം സുഗമമായി പൂർത്തിയായാലും മന്ത്രിസ്ഥാനത്തെ ചൊല്ലി ഉണ്ടായ തർക്കങ്ങളിൽ പാർട്ടിക്കകത്തും പുറത്തുണ്ടായ ഏറ്റുമുട്ടലുകളുടെ അനുരണനങ്ങൾ ഉടലെങ്ങും കെട്ടടങ്ങില്ല എന്ന കൃത്യമായ സൂചനയാണ് കെ സി പക്ഷം നൽകുന്നത്.

ENGLISH SUMMARY:

K.C. Venugopal is actively engaged in discussions regarding ministerial positions, ensuring his faction receives due representation in the Kerala cabinet. Despite facing significant challenges, he is garnering substantial support from party leaders and workers, indicating a strategic approach to securing favorable outcomes in government formation.