വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 സ്ഥാനങ്ങള്‍. 11 മന്ത്രിമാരില്‍ അഞ്ചു പേരുടെ പേരില്‍ തീരുമാനമായി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മുരളീധരന്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിയാകും. രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതില്‍ ചെന്നിത്തലയുടെ തീരുമാനം നിര്‍ണായകമാകും.
ചെന്നിത്തലയുമായുള്ള കെ.സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. രമേശ് എന്ത് ആഗ്രഹിക്കുന്നോ,അതുണ്ടാകമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. രമേശിന്റെ വാക്കുകള്‍ക്ക് പാര്‍ട്ടിയില്‍ വിലയുണ്ടാകുമെന്നും രമേശ് മുറിച്ചിട്ടാലും കോണ്‍ഗ്രസെന്നും വേണുഗോപാല്‍ പറഞ്ഞു. ഞാന്‍ ട്രൂ കോണ്‍ഗ്രസ് മാന്‍ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്ന് ഐ.സി.ബാലകൃഷ്ണന്‍ പറഞ്ഞു. ഐ.സി..ബാലകൃഷ്ണനും അന്‍വര്‍ സാദത്തിനുമായി ചെന്നിത്തല സമ്മര്‍ദം ചെലത്തുന്നുണ്ട്.
രണ്ടു മന്ത്രിമാരെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളും. ഒരു മന്ത്രിക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ്പ് നല്‍കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഒരു മന്ത്രിക്ക് പുറമേ ഇതില്‍ ഒന്ന് ഏറ്റെടുക്കണം. ഘടകകക്ഷികളില്‍ ഒറ്റ എംഎല്‍എമാരുള്ള മാണി സി.കാപ്പനും അനൂപ് ജേക്കബും മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥ കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ണ്ട് ഘടകകക്ഷികളുമായും ചര്‍ച്ച തുടരുകയാണ്.
സി.പി.ജോണിന് മുഴുവന്‍ ടേം നല്‍കും. ജലം അല്ലെങ്കിൽ വനം വകുപ്പ് ആവശ്യപ്പെട്ട ആർഎസ്പിയും സമ്മർദ്ദം ശക്തമാക്കി. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കാന്‍ യുഡിഎഫില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്.